Kerala Weather Update: മൂടിപുതച്ച് ഉറങ്ങാം, മഴയും തണുപ്പും ഒന്നിച്ചെത്തും; കാലാവസ്ഥ ഇങ്ങനെ….
Kerala Rain Alert: വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കാലാവസ്ഥ വകുപ്പ്. ജനുവരി 12, 13 തീയതികളിൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
കേരളത്തിൽ വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കാലാവസ്ഥ വകുപ്പ്. ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 12, 13 തീയതികളിൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14ന് നാല് ജില്ലകളിലാണ് ഗ്രീൻ അലർട്ടുള്ളത്. കൂടാതെ, ലാ നിന പ്രതിഭാസം കാരണം ജനുവരി അവസാനം വരെയെങ്കിലും കേരളത്തിൽ തണുത്ത കാലാവസ്ഥ തുടരുമെന്നും വിദഗ്ധർ പറയുന്നു. പസഫിക് സമുദ്രത്തിലെ ജലം തണുക്കുന്ന അവസ്ഥയാണ് ലാ നിന. മഴ ലഭിക്കുമ്പോൾ തണുപ്പ് കുറയുമെങ്കിലും ജനുവരി അവസാനംവരെയെങ്കിലും രാത്രി തണുത്ത കാലാവസ്ഥ നിലനിന്നേക്കും.
മഴ മുന്നറിയിപ്പ്
ജനുവരി 12, 13: കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്.
ജനുവരി 14 – പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഗ്രീൻ അലർട്ട്.
ശബരിമല കാലാവസ്ഥ
ജനുവരി 12, 13 തീയതികളിൽ സന്നിധാനം പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ (മണിക്കൂറിൽ 2 സെ.മീ വരെ) മഴയ്ക്ക് സാധ്യത.
ജനുവരി 14: സന്നിധാനം പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
ALSO READ: തിരുവാഭരണഘോഷയാത്രക്ക് മഴയോ? കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ?
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേം
ജനുവരി 12 മുതൽ 14 വരെ: തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിലായിരിക്കും കാറ്റ് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.