AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Alert: ഇന്ന് മഴയുണ്ട്… നാളെയോ? കാറ്റിനെ സൂക്ഷിക്കണം

Heat to Rise as Summer Rains Take a Break: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ നാളെ കേരളത്തിൽ എല്ലായിടത്തും തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ നിലവിൽ കേരളത്തിലോ സമീപപ്രദേശങ്ങളിലോ ഇല്ല. തമിഴ്നാട് വഴി മാന്നാർ കടലിടുക്കിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി കടന്നുപോകുന്നുണ്ടെങ്കിലും അത് കേരളത്തിൽ മഴയ്ക്ക് കാരണമാകില്ല. എന്നാൽ തമിഴ്നാടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഈ സിസ്റ്റം മൂലം ഒറ്റപ്പെട്ട മഴ ലഭിച്ചേക്കാം.

Kerala Weather Alert: ഇന്ന് മഴയുണ്ട്… നാളെയോ? കാറ്റിനെ സൂക്ഷിക്കണം
RainImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 08 Apr 2026 | 02:19 PM

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴയ്ക്ക് താൽക്കാലിക ഇടവേള. സംസ്ഥാനത്ത് ഇന്ന് മുതൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിയമസഭാ വോട്ടെടുപ്പിന് മുന്നോടിയായി വടക്കൻ ജില്ലകളിൽ വരണ്ട അന്തരീക്ഷം തുടരും. ശനിയാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ നാളെ കേരളത്തിൽ എല്ലായിടത്തും തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ നിലവിൽ കേരളത്തിലോ സമീപപ്രദേശങ്ങളിലോ ഇല്ല. തമിഴ്നാട് വഴി മാന്നാർ കടലിടുക്കിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി കടന്നുപോകുന്നുണ്ടെങ്കിലും അത് കേരളത്തിൽ മഴയ്ക്ക് കാരണമാകില്ല. എന്നാൽ തമിഴ്നാടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഈ സിസ്റ്റം മൂലം ഒറ്റപ്പെട്ട മഴ ലഭിച്ചേക്കാം.

Also read – ചൂട് കൂടുന്നു… മഴയുണ്ടാകുമോ?; സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ്

അന്തരീക്ഷം മേഘരഹിതമാകുന്നതോടെ സംസ്ഥാനത്ത് ചൂട് ഗണ്യമായി വർധിക്കും. വെയിൽ കടുക്കുന്നതോടെ യു.വി സൂചികയും ഉയരും. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. വോട്ടെടുപ്പിനായി എത്തുന്നവരും ഉദ്യോഗസ്ഥരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. വടക്കൻ കേരളത്തിൽ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷം മൂലം അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ആശ്വാസമായി വടക്കുപടിഞ്ഞാറൻ കാറ്റ്

ചൂട് കൂടുന്നുണ്ടെങ്കിലും നിലവിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ജനങ്ങൾക്ക് അല്പം ആശ്വാസം നൽകും. ഇന്നലെ തീരദേശ മേഖലകളിൽ മാത്രം ഒതുങ്ങിയിരുന്ന കാറ്റ് ഇന്ന് ഇടനാട് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിക്കും. മണിക്കൂറിൽ 20 മുതൽ 35 കിലോമീറ്റർ വരെ വേഗതയുള്ള ഉപരിതല കാറ്റാണ് പ്രതീക്ഷിക്കുന്നത്. ഇത് മരങ്ങൾ വീഴാനോ നാശനഷ്ടങ്ങൾക്കോ കാരണമാകുന്ന അത്ര ശക്തമാകില്ല. കാറ്റിന്റെ ഒരു ഭാഗം പാലക്കാട് ചുരം വഴി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനാൽ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ കാറ്റിന്റെ ശക്തി അല്പം കുറവായിരിക്കും. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ നിലയിൽ താഴെയാകാൻ സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് മുന്നറിയിപ്പ് നൽകി. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് മഴ കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Follow Us