Kerala Weather Update: ഇന്ന് മൂന്ന് ജില്ലക്കാരാണ് മഴയുടെ കാര്യത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടത്; കള്ളക്കടലും വില്ലനാകും

IMD Weather Warning: Yellow Alert for Kerala Districts and Rough Seas Expected: കഴിഞ്ഞ 24 മണിക്കൂറിൽ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മാപ്പിൽ നിന്നും വ്യക്തമാണ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം എന്നീ ജില്ലകളിൽ മിതമായ മഴ ലഭിച്ചതായി കാണാം. ഇടുക്കിയുടെ പല ഭാഗങ്ങളിലും നേരിയ മഴയും ലഭിച്ചിട്ടുണ്ട്.

Kerala Weather Update: ഇന്ന് മൂന്ന് ജില്ലക്കാരാണ് മഴയുടെ കാര്യത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടത്; കള്ളക്കടലും വില്ലനാകും

Rain Kerala

Published: 

18 Sep 2026 | 06:36 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ മഴയ്ക്കുള്ള സധ്യത കണക്കിലെടുത്ത് മഞ്ഞ അലേർട്ട് പ്രഖ്യോപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി എനീ മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മഴ മുന്നറിയിപ്പിൽ പറയുന്നു.

പുലർച്ചെ 4-ന് പുറപ്പെടുവിച്ച ദിനാന്തരീക്ഷ മുന്നറിയിപ്പ് പ്രകാരം കൊല്ലം, ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്കുള്ള സാധ്യത മുന്നിലുള്ളതിനാൽ അടുത്ത രണ്ട് സിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും.

യെല്ലോ അലേർട്ട്

19/09/2026: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

20/09/2026: കോട്ടയം, ഇടുക്കി, എറണാകുളം

കഴിഞ്ഞ 24 മണിക്കൂറിൽ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മാപ്പിൽ നിന്നും വ്യക്തമാണ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം എന്നീ ജില്ലകളിൽ മിതമായ മഴ ലഭിച്ചതായി കാണാം. ഇടുക്കിയുടെ പല ഭാഗങ്ങളിലും നേരിയ മഴയും ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ചില പ്രദേശങ്ങളിൽ മിതമായ മഴയും ചില പ്രദേശങ്ങളിൽ നേരിയ മഴയും ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ പാലക്കാടിനോട് ചേർന്ന ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചതായും മാപ്പ് വ്യക്തമാക്കുന്നു.

കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് 18/09/2026 രാത്രി 11.30 മുതൽ 19/09/2026 രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 08.30 മുതൽ 19/09/2026 പകൽ 11.30 വരെ 1.2 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

18/09/2026 മുതൽ 21/09/2026 വരെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
.
English Summary

The IMD has issued a Yellow Alert for Alappuzha, Kottayam, and Idukki today, predicting isolated heavy rainfall. Coastal areas also face threats from ‘Kallakkadal’ (swell waves), urging caution among residents and fishermen.

Loading...
Unable to load recommendations.
Follow Us
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു