Kerala rain update: വീണ്ടും മഴ ശക്തമാകുന്നു, സംസ്ഥാനത്ത് മറ്റന്നാള്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala weather warning and rain alert latest update: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ സെപ്തംബര്‍ 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30-40 കി.മീ വേഗതയില്‍ ശക്തമായ കാറ്റും പ്രതീക്ഷിക്കാം

Kerala rain update: വീണ്ടും മഴ ശക്തമാകുന്നു, സംസ്ഥാനത്ത് മറ്റന്നാള്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പ്രതീകാത്മക ചിത്രം

Published: 

07 Sep 2025 14:39 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാള്‍ വീണ്ടും മഴ ശക്തമായേക്കും. ചൊവ്വാഴ്ച നാല് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിലും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ചൊവ്വയും, ബുധനും യെല്ലോ അലര്‍ട്ടുണ്ട്. മഞ്ഞ അലര്‍ട്ട് നിലവിലുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. മറ്റ് ജില്ലകളിലെല്ലാം ഗ്രീന്‍ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുകളില്ലെങ്കിലും, നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം.

Also Read: MVD: ഡപ് ഡപ് ശബ്ദമൊന്നും ഇനി വേണ്ട! പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ സെപ്തംബര്‍ 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30-40 കി.മീ വേഗതയില്‍ ശക്തമായ കാറ്റും പ്രതീക്ഷിക്കാം. ഇന്ന് (സെപ്തംബര്‍ ഏഴ്) കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും