MVD: ഡപ് ഡപ് ശബ്ദമൊന്നും ഇനി വേണ്ട! പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്
Modified Bullet Silencer: മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്റ്റേജ് 4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ ക്രമീകരണങ്ങള്‍. ശബ്ദം വര്‍ധിപ്പിക്കാനായി പുകക്കുഴലിലെ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നതാണ് രീതി. ഇത് ഗുരുതരമായ മലിനീകരണ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
കൊച്ചി: ബുള്ളറ്റില്‍ ശബ്ദ ക്രമീകരണങ്ങള്‍ വരുത്തുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നടപടിയ്‌ക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ബുള്ളറ്റില്‍ ശബ്ദം വര്‍ധിപ്പിക്കുന്നതിന് പുകക്കുഴലില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു.
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് പിഴയടച്ച് സൈലന്‍സറുകള്‍ മാറ്റി ആര്‍ടി ഓഫീസില്‍ വാഹനങ്ങള്‍ ഹാജരാക്കാമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കി. മോട്ടോര്‍ വാഹനവകുപ്പ് നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്റ്റേജ് 4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ ക്രമീകരണങ്ങള്‍. ശബ്ദം വര്‍ധിപ്പിക്കാനായി പുകക്കുഴലിലെ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നതാണ് രീതി. ഇത് ഗുരുതരമായ മലിനീകരണ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.




റെഡ് റുസ്റ്റര്‍, ടൈല്‍ ഗണ്ണര്‍, വൈല്‍ഡ് ബോര്‍, ഇന്‍ഡോരി, ബാരല്‍, ഷാര്‍ക്ക്, മെഗാഫോണ്‍, ബഡാ പഞ്ചാബി തുടങ്ങിയ തരത്തിലുള്ള സൈലന്‍സറുകളാണ് ഇരുചക്രവാഹനങ്ങളുടെ ശബ്ദം വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നത്. ഇതുവഴി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് പലരുടെയും ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Also Read: Safe Kerala Project: സേഫ് കേരള കട്ടപ്പുറത്തായോ? പരിശോധനയ്ക്ക് പോകാന്‍ ആളുമില്ല വാഹനവുമില്ല!
ഇത് വായുമലിനീകരണത്തിന് കാരണമാകുന്നു. സാധാരണയായി 92 ഡെസിബെല്‍ വരെ ശബ്ദമേ ഇരുചക്രവാഹനങ്ങള്‍ക്ക് പാടുള്ളൂ. എന്നാല്‍ ബുള്ളറ്റുകളില്‍ ശബ്ദം വര്‍ധിപ്പിച്ച് ഇരട്ടിയാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.