Kerala Weather Update: ആശ്വസിച്ചോളൂ, വേനൽമഴ വരുന്നുണ്ട്, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്
Kerala Rain Alert: ചൂടുകുറയാൻ പര്യാപ്തമായ മഴ ലഭിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ശക്തമായ മഴ ലഭിക്കണമെങ്കിൽ മെയ് ആദ്യവാരം വരെ കാത്തിരിക്കേണ്ടി വന്നേക്കും. മഴക്കാലത്തും ഉഷ്ണതരംഗങ്ങൾ രൂപമെടുക്കുന്നുണ്ട്. നല്ല രീതിയില്‍ വേനല്‍മഴ കിട്ടിയായലും മഴതോരും മുന്‍പേ അസഹ്യമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ (Kerala Summer Rain) എത്തുന്നു. ഏപ്രിൽ 19 മുതൽ 23 തീയതികൾ വരെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ചൂടുകുറയാൻ പര്യാപ്തമായ മഴ ലഭിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ശക്തമായ മഴ ലഭിക്കണമെങ്കിൽ മെയ് ആദ്യവാരം വരെ കാത്തിരിക്കേണ്ടി വന്നേക്കും. മഴക്കാലത്തും ഉഷ്ണതരംഗങ്ങൾ രൂപമെടുക്കുന്നുണ്ട്. നല്ല രീതിയില്‍ വേനല്‍മഴ കിട്ടിയായലും മഴതോരും മുന്‍പേ അസഹ്യമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
മഴ മുന്നറിയിപ്പ്
ഏപ്രിൽ 19 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്
ഏപ്രിൽ 20 – 14 ജില്ലകളിലും ഗ്രീൻ അലർട്ട്
ഏപ്രിൽ 21 – 14 ജില്ലകളിലും ഗ്രീൻ അലർട്ട്
ഏപ്രിൽ 22 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഗ്രീൻ അലർട്ട്
ഏപ്രിൽ 23 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഗ്രീൻ അലർട്ട്
ALSO READ: ചൂട് അസഹനീയം! സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത
12 ജില്ലകളിൽ മഞ്ഞ അലർട്ട്
അതേസമയം, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 20 വരെ തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെലിഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെലിഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെലിഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെലിഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെലിഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു.
സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെലിഷ്യസ് വരെ താപനില കൂടിയേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.