AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ചൂട് അസഹനീയം! സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത

Kerala Weather Update Today: സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ഇന്ന് 7 ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി വരെയുള്ള ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

Kerala Weather Update: ചൂട് അസഹനീയം! സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത
പ്രതീകാത്മക ചിത്രം Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 19 Apr 2026 | 05:59 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അസഹനീയമാം വിധം ചൂട് തുടരുന്നു. മിക്ക ജില്ലകളിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണുള്ളത്. താപനില ഉയർന്നതിനെ തുടർന്ന് 11 ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിൽ ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതുകൂടാതെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെ ഉയർന്ന താപനിലയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപിനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ALSO READ: ഉരുകി ഉരുകി എരിഞ്ഞ് കേരളം, വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ഇന്ന് 7 ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി വരെയുള്ള ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20 മുതൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊടും ചൂടിനിടെ ആശ്വാസമായി നേരിയ മഴയെത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ചൂടിന് കുറവില്ലാതെ തുടരുകയാണ്. വരും ദിവസങ്ങളിൽ അപ്രതീക്ഷിതമായ മാറ്റം കാലാവസ്ഥയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.

Follow Us