Kerala Weather Update: ആശ്വസിച്ചോളൂ, വേനൽമഴ വരുന്നുണ്ട്, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

Kerala Rain Alert: ചൂടുകുറയാൻ പര്യാപ്തമായ മഴ ലഭിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ശക്തമായ മഴ ലഭിക്കണമെങ്കിൽ മെയ് ആദ്യവാരം വരെ കാത്തിരിക്കേണ്ടി വന്നേക്കും. മഴക്കാലത്തും ഉഷ്ണതരം​ഗങ്ങൾ രൂപമെടുക്കുന്നുണ്ട്. നല്ല രീതിയില്‍ വേനല്‍മഴ കിട്ടിയായലും മഴതോരും മുന്‍പേ അസഹ്യമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു.

Kerala Weather Update: ആശ്വസിച്ചോളൂ, വേനൽമഴ വരുന്നുണ്ട്, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

Summer Rain (Representational Image)

Edited By: 

Jenish Thomas | Updated On: 20 Apr 2026 | 11:18 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ (Kerala Summer Rain) എത്തുന്നു. ഏപ്രിൽ 19 മുതൽ 23 തീയതികൾ വരെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ചൂടുകുറയാൻ പര്യാപ്തമായ മഴ ലഭിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ശക്തമായ മഴ ലഭിക്കണമെങ്കിൽ മെയ് ആദ്യവാരം വരെ കാത്തിരിക്കേണ്ടി വന്നേക്കും. മഴക്കാലത്തും ഉഷ്ണതരം​ഗങ്ങൾ രൂപമെടുക്കുന്നുണ്ട്. നല്ല രീതിയില്‍ വേനല്‍മഴ കിട്ടിയായലും മഴതോരും മുന്‍പേ അസഹ്യമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു.

മഴ മുന്നറിയിപ്പ്

ഏപ്രിൽ 19 – ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്

ഏപ്രിൽ 20 – ​14 ജില്ലകളിലും ഗ്രീൻ അലർട്ട്

ഏപ്രിൽ 21 – 14 ജില്ലകളിലും ഗ്രീൻ അലർട്ട്

ഏപ്രിൽ 22 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഗ്രീൻ അലർട്ട്

ഏപ്രിൽ 23 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഗ്രീൻ അലർട്ട്

ALSO READ: ചൂട് അസഹനീയം! സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത

12 ജില്ലകളിൽ മഞ്ഞ അലർട്ട്

അതേസമയം, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 20 വരെ തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെലിഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെലിഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38  ഡിഗ്രി സെലിഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെലിഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെലിഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു.

സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെലിഷ്യസ് വരെ താപനില കൂടിയേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Us
Related Stories
Kerala Weather Update: മഴ മാറുന്നില്ല; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട്
Thrissur Drug Case: പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരി കച്ചവടം! തൃശ്ശൂരിൽ മുഖ്യപ്രതിക്കെതിരെ പിക്ട് ആക്ട് ചുമത്തും
Kerala Lottery Result: ആ ടിക്കറ്റെടുത്തൊന്ന് നോക്കൂ, ‘സമൃദ്ധി’ നിങ്ങളെ കാത്തിരിക്കുന്നു; ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ!
Kuttippuram Bus Accident: മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടം; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം
Operation Toofan : ലഹരിക്കടത്തിന് ഇടനിലക്കാരായി അധ്യാപികമാർ ! കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ
Train Delay: തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് വൈകും: എപ്പോൾ പുറപ്പെടും? സമയം അറിയാം
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി