Kerala Weather Update: ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, അക്‌വാൻ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

Kerala Weather Update November 17 After Noon: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകളിൽ ​ഗ്രീൻ അലർട്ടാണുള്ളത്. ഒറ്റപ്പെട്ട നേരിയതോ, മിതമായതോ ആയ മഴ്ക്കാണ് സാധ്യത കാണുന്നത്.

Kerala Weather Update: ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, അക്‌വാൻ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പ്രതീകാത്മക ചിത്രം

Updated On: 

17 Nov 2026 | 03:14 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകളിൽ ​ഗ്രീൻ അലർട്ടാണുള്ളത്. ഒറ്റപ്പെട്ട നേരിയതോ, മിതമായതോ ആയ മഴ്ക്കാണ് സാധ്യത കാണുന്നത്.

അക്‌വാൻ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

കേരളത്തിൽ മഴ പൊതുവെ കുറയുന്ന സാ​ഹചര്യമാണെങ്കിലും ആന്ധ്രാപ്രദേശ് തീരങ്ങളിലും സമീപ തെക്കൻ ഒഡീഷ തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ തുടരുന്ന അക്‌വാൻ ചുഴലിക്കാറ്റ് ഇന്ന് (നവംബർ 17) രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm – SCS) മാറാൻ സാധ്യതയാണ് പ്രവചരിക്കപ്പെട്ടിരിക്കുന്നത്. നവംബർ 19-ന് അതിശക്‌തമായ ചുഴലിക്കാറ്റായി അക് വാൻ മാറി നവംബർ 20-ന് ഉച്ചയോടെ നെല്ലൂരിനും ടുണിക്കും ഇടയിൽ ആന്ധ്രാപ്രദേശ്–യാനം തീരങ്ങളിൽ മണിക്കൂറിൽ 120–130 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയാണുള്ളത്. നവംബർ 17-21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം ശക്തമായ മഴയ്ക്ക് സാധ്യത കാണുന്നു.

Also Read: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അഭിഭാഷകയ്ക്ക് തിരിച്ചടി, വിചാരണ ജഡ്ജിക്കെതിരായ ഹർജി തള്ളി

ശബരിമലയിലെ കാലവസ്ഥ

കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമയിൽ മണ്ഡല മകരവിളക്ക് സീസൺ ആരംഭിച്ചിരിക്കികുകയാണ്. പ്രധാന കേന്ദ്രങ്ങളായ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നും നാളെയും മുന്നറിയിപ്പുകളൊന്നുമില്ല. നേരിയ തോതിലുള്ള മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്.

English Summary

The India Meteorological Department has forecast light rain in various districts across the state over the coming days. A ‘Green Alert’ has been issued for the districts of Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, and Palakkad. Isolated light to moderate rainfall is expected.

Loading...
Unable to load recommendations.
Follow Us
Related Stories
Suresh Gopi:” പൊട്ടന്മാർക്ക് E20 പെട്രോളിന്റെ സയൻസ് അറിയില്ല”; വിമർശകർക്കെതിരെ സുരേഷ് ഗോപി
രണ്ടാം ഭാര്യയെ പിറ്റ്ബുൾ നായയെ കൊണ്ട് കടിപ്പിച്ചു; വരാപ്പുഴയിൽ ഭർത്താവ് അറസ്റ്റിൽ
Kerala Lottery Result: വൃശ്ചികം ഒന്നിന് ഭാഗ്യം തുണച്ചത് ആരെ? ഇന്നത്തെ സ്ത്രീശക്തി ലോട്ടറിഫലം ഉടന്‍
Actress Assault Case: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അഭിഭാഷകയ്ക്ക് തിരിച്ചടി, വിചാരണ ജഡ്ജിക്കെതിരായ ഹർജി തള്ളി
ചോറുകൊടുത്ത ​കൈയ്ക്കിട്ടു തന്നെ ​കുത്തി! ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്: മുഖ്യപ്രതി 10 വർഷത്തിനുശേഷം പിടിയിൽ
മെഡിക്കൽ വിദ്യാർഥിനി സാവര്യയെ ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്: സഹപാഠിയായ പ്രതിക്ക് എട്ടരവർഷം തടവ്
സൺസ്ക്രീൻ ഉണ്ടാക്കാൻ വെളിച്ചെണ്ണ മതി
മാവ് കുഴയ്ക്കാതെ ഒരു മിനിറ്റിൽ പഞ്ഞിപോലെ ഇടിയപ്പം തയാറാക്കാം
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?