Kerala Weather Update: വോട്ടെണ്ണൽ മഴ കൊണ്ടുപോകുമോ? കനത്ത മഴ മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് രാവിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala Weather Update: വോട്ടെണ്ണൽ മഴ കൊണ്ടുപോകുമോ? കനത്ത മഴ മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

04 May 2026 | 07:40 AM

തിരുവനന്തപുരം: സംസ്ഥാനം വോട്ടെണ്ണൽ ചൂടെടുപ്പിൽ ആയിരിക്കുമ്പോൾ ഇന്നത്തെ കാലാവസ്ഥ അനുകൂലമോ? സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് രാവിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

  • മെയ് 4 – യെല്ലോ അലർട്ട് – ഇടുക്കി, പാലക്കാട്, വയനാട്, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്
  • മെയ് 5 – യെല്ലോ അലർട്ട് – ഇടുക്കി, എറണാകുളം, വയനാട്, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്
  • മെയ് 6 – യെല്ലോ അലർട്ട് – ഇടുക്കി, എറണാകുളം, തൃശൂർ, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്
  • മെയ് 7 – യെല്ലോ അലർട്ട് – ആലപ്പുഴ, കോട്ടയം, എറണാകുളം, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്

അൾട്രാവയലറ്റ് സൂചിക

വേനൽമഴ എത്തിയെങ്കിലും ചൂടും തുടരുകയാണ്. അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇടുക്കി – മൂന്നാറിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശ്ശേരി, എറണാകുളം – കളമശ്ശേരി, തൃശ്ശൂർ – ഒല്ലൂർ, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി, കണ്ണൂർ – ധർമ്മടം, കാസർഗോഡ് – ഉദുമ എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്.

യെല്ലോ, ഓറഞ്ച്, റെഡ് നിറങ്ങളിലാണ് അലർട്ട് പ്രഖ്യാപിക്കുന്നത്. അൾട്രാവയലറ്റ് സൂചിക 6 മുതൽ 7 വരെ ഉയരുന്ന സാഹചര്യങ്ങളിലാണ് യെല്ലോ അലർട്ട് നൽകുന്നത്. 8 മുതൽ 10 വരെ ഉയരുകയാണെങ്കിൽ ഓറഞ്ച് അലർട്ട് നൽകുന്നു. അൾട്രാവയലറ്റ് സൂചിക 11ന് മുകളിൽ എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്.

ALSO READ: വോട്ടെണ്ണൽ മഴയിൽ കുതിരുവോ? നാളെ ഈ ജില്ലകളിൽ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം

ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നൽ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മെയ് 7 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണെന്നും ജാഗ്രത നിർദേശം നൽകി.

  1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  2. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
  3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  4. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  5. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  6. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  7. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.
  8. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  9. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  10. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  11. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.

English Summary:

Kerala Rain Alert Today, Meteorolgical Department Predict possibility of heavy rain in various districts. IMD has informed that there is a possibility of light rain with thunderstorms and strong winds with a speed of up to 40 kmph in isolated places in Palakkad and Malappuram districts this morning.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്