Kerala weather Update: തുലാമഴ കുറഞ്ഞെന്നു കണക്ക്, പക്ഷെ ഇന്നു മഴയുണ്ട്… ഈ ജില്ലകളിൽ
Today rain alert: കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ ഈ ആഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ തുലാവർഷത്തിൽ മഴയുടെ അളവിൽ കുറവ് രേഖപ്പെടുത്തി. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയാണ് ഇത്തവണ ലഭിച്ചത്. 2024-ൽ തുലാവർഷ മഴയിൽ ഒരു ശതമാനം മാത്രമായിരുന്നു കുറവെങ്കിൽ, ഇത്തവണ ഒക്ടോബറിൽ 10%, നവംബറിൽ 42%, ഡിസംബറിൽ 28% എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.
മഴക്കണക്കുകൾ ഒറ്റനോട്ടത്തിൽ
കോട്ടയം ജില്ലയിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. 550 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഇവിടെ മഴയിൽ 4 ശതമാനം മാത്രമാണ് കുറവുണ്ടായത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് ( 252 മില്ലിമീറ്റർ ). ഇവിടെ 22 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.
ALSO READ – ചിലത് നേരത്തെ എത്തും ചിലത് വൈകും… നാളെ മുതൽ പുതിയ സമയക്രമത്തിൽ ഓടുന്ന ട്രെയിനുകൾ ഇതാ
ഇന്നത്തെ മഴ
കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ ഈ ആഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ എട്ട് ജില്ലകളിൽ പച്ച (അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.