Kerala Weather Update: മഴക്കാലമൊഴിയുന്നു? മുന്നറിയിപ്പുകളിൽ മാറ്റം

Kerala Weather Update Today: കേരളത്തിൽ മഴക്കാലമൊഴിയുന്നതായാണ് നിലവിലെ സൂചന. കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala Weather Update: മഴക്കാലമൊഴിയുന്നു? മുന്നറിയിപ്പുകളിൽ മാറ്റം

പ്രതീകാത്മക ചിത്രം

Published: 

11 Dec 2025 | 08:02 PM

തിരുവനന്തപുരം: മാറിമാറി വരുന്ന മഴയും വെയിലും മലയാളികളെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ നേരിയ മഴ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ മഴക്കാലമൊഴിയുന്നതായാണ് നിലവിലെ സൂചന. കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ മഴ മുന്നറിയിപ്പുകൾ ഇല്ല, വെള്ള അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. മഞ്ഞ, പച്ച അലർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. അതേസമയം, ശബരിമല കാലാവസ്ഥ പ്രവചനവും പുറപ്പെടുവിച്ചിട്ടുണ്ട്. ശബരിമല സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും.

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (11/12/2025) മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, തെക്കൻ തമിഴ്‌നാട്‌ തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഡിസംബർ 12 മുതൽ 15 വരെ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് ചാമ്പക്ക കഴിക്കാം
വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കല്ലേ...
Ajit Pawar : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ അന്ത്യം
1000 രൂപ അടച്ചു ഒരു കേസ് തീർന്നു, ഇനിയുമുണ്ട് കുറെ കേസുകൾ
ആദ്യം മൂർഖൻ പിന്നെ അണലി, രണ്ടിനെയും പിടികൂടി
ഇരിഞ്ഞാലക്കുടയിൽ വേല ആഘോഷത്തിനിടെ ആന ഇടിഞ്ഞു, പിങ്ക് പോലീസിൻ്റെ കാർ കുത്തി മലർത്തി