AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….

Kerala Rain Alert: ഡിസംബർ ആദ്യവാരത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് ഉണ്ടായത്. എന്നാൽ രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ മഴ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലകളിലെല്ലാം തെളിഞ്ഞ ആകാശവും ചൂടുള്ള പകലുകളുമാണ് അനുഭവപ്പെട്ടത്. 

Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 14 Dec 2025 20:32 PM

കേരളത്തിൽ മഴ പൂർണമായും മാറിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബർ ആദ്യവാരത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് ഉണ്ടായത്. എന്നാൽ രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ മഴ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലകളിലെല്ലാം തെളിഞ്ഞ ആകാശവും ചൂടുള്ള പകലുകളുമാണ് അനുഭവപ്പെട്ടത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം പ്രകാരം നാളെ (ഡിസംബർ 15) കേരളത്തിൽ മഴ ഉണ്ടാകില്ല, എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ 16, 17, 18 തീയതികളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ വരു​ദിവസങ്ങളിൽ ആകാശം ഭാ​ഗികമായി മേഘവൃതമായിരിക്കും. എന്നാൽ ചൊവ്വാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഡിസംബർ 16, ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 17, ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ​ഗ്രീൻ അലർട്ട് ഉള്ളത്. ഡിസംബർ 18, വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയ മഴയുണ്ടാകും.

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

14/12/2025 മുതൽ 16/12/2025 വരെ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.