Kerala Weather Update: കുടയെടുത്തോണേ, വേനൽമഴ തകർക്കും; ഇന്ന് എവിടെയെല്ലാം?

Kerala Rain Alert Today: ശക്തമായ മിന്നലും മഴയും കാരണം കൊച്ചി രാജ്യാന്തര വിമാനത്തിൽ ഇന്നലെ വൈകിട്ട് ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങളെ വഴിതിരിച്ചുവിട്ടിരുന്നു. വൈകിട്ട് 5.40ന് ദുബായിൽ നിന്നും 5.45ന് ഹൈദരാബാദിൽ നിന്നും എത്തിയ ഇൻഡി​ഗോ വിമാനങ്ങളാണ് കോയമ്പത്തൂരിലേക്ക് വഴിതിരിച്ച് വിട്ടത്.

Kerala Weather Update: കുടയെടുത്തോണേ, വേനൽമഴ തകർക്കും; ഇന്ന് എവിടെയെല്ലാം?

പ്രതീകാത്മക ചിത്രം

Updated On: 

20 Apr 2026 | 06:42 AM

തിരുവനന്തപുരം: വേനൽച്ചൂടിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തി. എറണാകുളം, കോട്ടയം, ഇടുക്കി തുടങ്ങിയ മധ്യജില്ലകളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗതം ഭാ​ഗികമായി തടസ്സപ്പെട്ടു. കൊച്ചിയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. പലയിടത്തും വീടുകൾ തകർന്നു. മരം വീണ് ​ഗ​താ​ഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. കൃഷി നാശവുമുണ്ടായി.

അതേസമയം, ശക്തമായ മിന്നലും മഴയും കാരണം കൊച്ചി രാജ്യാന്തര വിമാനത്തിൽ ഇന്നലെ വൈകിട്ട് ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങളെ വഴിതിരിച്ചുവിട്ടിരുന്നു. വൈകിട്ട് 5.40ന് ദുബായിൽ നിന്നും 5.45ന് ഹൈദരാബാദിൽ നിന്നും എത്തിയ ഇൻഡി​ഗോ വിമാനങ്ങളാണ് കോയമ്പത്തൂരിലേക്ക് വഴിതിരിച്ച് വിട്ടത്.

ALSO READ: മധ്യകേരളത്തിൽ വേനൽമഴ എത്തിയേ, കൂടെ ഇടിമിന്നലും; തെക്കൻ ജില്ലകളിൽ എന്ന്?

ഏപ്രിൽ 23 വരെ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. നേരിയ മഴ സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും ഏപ്രിൽ 22, 23 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂട്ടും. ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിട്ടും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിച്ചും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത നിർദേശങ്ങളിൽ പറയുന്നു.

Follow Us
Related Stories
Trawling Ban in Kerala: തീരമണഞ്ഞ് ബോട്ടുകൾ… സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ
Kerala Bevarages: ബിയറിന് 10 രൂപ അധികം വാങ്ങി; ബെവറജസ് ഡിപ്പോ മാനേജർക്ക് വമ്പൻ തുക പിഴ
CMRL Exalogic Case: ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി
Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും
Operation toofan: കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ