Kerala Weather Update: കൊടുംചൂടിൽ കേരളം, മഴ ഇനിയെന്ന്? കാലാവസ്ഥ ഇങ്ങനെ….

Kerala Weather Update Today: അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ വിവിധ സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക ആറ് മുതൽ 7 വരെ മഞ്ഞ അല‍ർട്ടും എട്ട് മുതൽ ഒമ്പത് വരെ ഓറഞ്ച് അലർട്ടും 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ് നല്കുന്നത്.

Kerala Weather Update: കൊടുംചൂടിൽ കേരളം, മഴ ഇനിയെന്ന്? കാലാവസ്ഥ ഇങ്ങനെ....

പ്രതീകാത്മക ചിത്രം

Published: 

12 Feb 2026 | 02:27 PM

തിരുവനന്തപുരം: കേരളത്തിൽ മഴ പിന്മാറി, ഇനി ചൂട് കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. വരുംദിവസങ്ങളിൽ ഒരു ജില്ലയിലും മഴ സാധ്യത പ്രവചിച്ചിട്ടില്ല. നിലവിലെ മുന്നറിയിപ്പ് പ്രകാരം, ജനുവരി 16 വരെ എല്ലാടത്തും വരണ്ട കാലാവസ്ഥ തുടരുന്നതാണ്. അതേസമയം അൾട്രാവയലറ്റ് രശ്മികൾ‌ കഠിനമാകുന്നതിനാൽ ജാ​ഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ വിവിധ സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക ആറ് മുതൽ 7 വരെ മഞ്ഞ അല‍ർട്ടും എട്ട് മുതൽ ഒമ്പത് വരെ ഓറഞ്ച് അലർട്ടും 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ് നല്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ALSO READ: ചൂട് കനക്കുന്നു, മഴ വഴിമാറുന്നു; ശിവരാത്രിക്ക് ശേഷം മാറ്റമുണ്ടാകുമോ? ഇന്നത്തെ കാലാവസ്ഥ

 

അൾട്രാവയലറ്റ് സൂചിക അലർട്ടുകൾ

 

യെല്ലോ അലർട്ട് –  കൊട്ടാരക്കര, കോന്നി, ചെങ്ങനൂർ, ചങ്ങനാശ്ശേരി, മൂന്നാർ, ഒല്ലൂർ, തൃത്താല, പൊന്നാനി, മാനന്തവാടി

വിളപ്പിൽശാല, കളമശ്ശേരി, ബേപ്പൂർ, ധർമ്മടം, ഉദുമ എന്നിവിടങ്ങളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

 

അൾട്രാവയലറ്റ് – ജാഗ്രത നിർദേശങ്ങൾ

 

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

Follow Us
Related Stories
Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ