AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: കുടയെടുത്തോ, വെയിലും മഴയും ഒന്നിച്ച്, ഈ ജില്ലകളിൽ ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ…

Kerala Rain Alert: ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വരും മണിക്കൂറിൽ അതി തീവ്രന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Kerala Weather Update: കുടയെടുത്തോ, വെയിലും മഴയും ഒന്നിച്ച്, ഈ ജില്ലകളിൽ ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 08 Jan 2026 | 06:29 AM

കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വരും മണിക്കൂറിൽ അതി തീവ്രന്യൂനമർദമായി മാറാനും സാധ്യതയുണ്ട്.

 

മഴ മുന്നറിയിപ്പ്

 

കേരളത്തിൽ ജനുവരി 9 ,10,11 തീയതികളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജനുവരി 8- മഴ മുന്നറിയിപ്പ് ഇല്ല

ജനുവരി 9- ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

ജനുവരി 10- ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.

യെല്ലോ അലർട്ട് – പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

ജനുവരി 11- ​ഗ്രീൻ അലർട്ട്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം – നേരിയ മഴ

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

ജനുവരി 8 മുതൽ ജനുവരി 10 വരെ: തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത.

ALSO READ: ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം, മഴ ഉറപ്പ്, ഈ ജില്ലക്കാർ ശ്രദ്ധിക്കുക

ജനുവരി 11: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ തമിഴ്‌നാട് – പുതുച്ചേരി – കരയ്‌ക്കൽ തീരങ്ങൾ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള കിഴക്കൻ ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള കിഴക്കൻ ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നീ പ്രദേശങ്ങളിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Follow Us