Kerala Rain Alert: ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം, മഴ ഉറപ്പ്, ഈ ജില്ലക്കാർ ശ്രദ്ധിക്കുക
IMD Predicts Rain Alert in These Districts: നിലവിൽ ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ അന്തരീക്ഷ ചുഴി പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വെള്ളിയാഴ്ചയോടെ ശ്രീലങ്കൻ തീരത്തേക്ക് അടുക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഈ വരുന്ന വാരാന്ത്യത്തിൽ മഴ ലഭിക്കാനാണ് സാധ്യത.
തിരുവനന്തപുരം: പുതുവർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് കനത്ത തണുപ്പ് തുടരുന്നതിനിടെ ജനുവരി മാസത്തിലും മഴയ്ക്ക് സാധ്യതയൊരുക്കി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെടുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ശക്തികൂടിയ ന്യൂനമർദ്ദം’ തീവ്ര ന്യൂനമർദ്ദമായിമാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാരാന്ത്യത്തിൽ മഴ സാധ്യത
നിലവിൽ ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ അന്തരീക്ഷ ചുഴി പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വെള്ളിയാഴ്ചയോടെ ശ്രീലങ്കൻ തീരത്തേക്ക് അടുക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഈ വരുന്ന വാരാന്ത്യത്തിൽ മഴ ലഭിക്കാനാണ് സാധ്യത.
- വെള്ളിയാഴ്ച (09.01.2026): തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആകാശം മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ALSO READ: ദേ വീണ്ടും മഴ… വരും ദിവസം ഈ ജില്ലയിൽ യെല്ലോ അലർട്ട്; ഇന്നത്തെ കാലാവസ്ഥ
- ശനിയാഴ്ച (10.01.2026): പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
തണുപ്പ് തുടരുന്നു
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെയുള്ള തണുത്ത കാലാവസ്ഥ തുടരുകയാണ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിലെ കുണ്ടള ഡാം പരിസരത്താണ് ഏറ്റവും കുറഞ്ഞ താപനില (11.3°C) രേഖപ്പെടുത്തിയത്. മൂന്നാറിൽ കഴിഞ്ഞ ദിവസങ്ങളിൽ 7°C വരെ താപനില താഴ്ന്നിരുന്നു.
അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളിൽ കൂടി ഈ തണുപ്പ് തുടരും. എന്നാൽ മഴ മേഘങ്ങൾ എത്തുന്നതോടെ അന്തരീക്ഷ ഊഷ്മാവ് ഉയരുകയും തണുപ്പ് കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.