Kerala Weather Update: സംസ്ഥാനത്ത് ഇന്നും ഇടിവെട്ടി മഴ; യെല്ലോ അലർട്ട് ഈ ജില്ലകളിൽ മാത്രം
Kerala Weather Update Today: ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും അന്തരീക്ഷ വ്യതിയാനങ്ങളുടെ തുടർച്ചയായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരക്കെ മഴ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷവും രാത്രി സമയങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. മഴ കനക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് നാല് ജില്ലകളിവാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും അന്തരീക്ഷ വ്യതിയാനങ്ങളുടെ തുടർച്ചയായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരക്കെ മഴ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷവും രാത്രി സമയങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. മഴ കനക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് നാല് ജില്ലകളിവാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മാത്രം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: കത്തിച്ച് മിന്നൽ, ഞെട്ടിച്ച് മഴ! നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേപോലെ തന്നെ ഒക്ടോബർ 11,12,13 തീയതികളിലും ചില ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ഉള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കുക. ചില തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്തും ഇന്ന് വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
English Summary:
IMD has issued a weather update today, heavy spells accompanied by thunder, lightning, and winds across several districts in Kerala. check the complete details about today climate changes.