Kerala Weather Update: മഴ മാത്രമല്ല, മിന്നലും കാറ്റും, 6 ജില്ലകളിൽ മുന്നറിയിപ്പ്

Kerala Weather Update Today:: 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ദിനാന്തിരിക്ഷ മുന്നറിയിപ്പ് പ്രകാരം കണ്ണൂർ കാസർഗോഡ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Kerala Weather Update: മഴ മാത്രമല്ല, മിന്നലും കാറ്റും, 6 ജില്ലകളിൽ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

01 Oct 2026 | 06:34 AM

തിരുവനന്തപുരം: കൊടുംചുടിന് ആശ്വാസം പകർന്ന് സംസ്ഥാനത്ത് ഇന്ന് മഴയെത്തും. എന്നാൽ ഇടിമുന്നലും ശക്തമായ കാറ്റും ഒപ്പമുണ്ടാകും എന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഒറ്റപ്പെട്ട ശക്തമയ മഴയ്ക്കുള്ള സാധ്യത മുൻ നിർത്തി സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ദിനാന്തിരിക്ഷ മുന്നറിയിപ്പ് പ്രകാരം കണ്ണൂർ കാസർഗോഡ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് വരും ദിവസങ്ങളിൽ മുന്നറിയിപ്പുള്ളത്. നിലവിൽ യെല്ലോ അലേർട്ട് തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ഞ അലേർട്ട്

  • 01/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
  • 02/10/2026: ഇടുക്കി\
  • 04/10/2026: പത്തനംതിട്ട, ഇടുക്കി

\സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ മഴ മാത്രമാണ് ലഭിച്ചത് എന്നാണ് സെപ്റ്റംബർ 30-ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ച മഴ മാപ്പിൽ നിന്നും വ്യക്തമാകുന്നത്. ഇടുക്കി പത്തനംതിട്ട പാലക്കാട് എന്നീ ജില്ലകളുടെ ചില ഭാഗങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത് എന്നാണ് മാപ്പ് വ്യക്തമാക്കുന്നത്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 01/10/2026 മുതൽ 02/10/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 03/10/2026 മുതൽ 04/10/2026 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നും. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറി നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary

The IMD has issued a yellow alert for six Kerala districts today, forecasting heavy rain, thunderstorms, and gusty winds. This brings relief from the extreme heat, with further alerts continuing.

Loading...
Unable to load recommendations.
Follow Us
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി