AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ഇന്ന് മഴ വടക്കൻ കേരളത്തിലോട്ട്! വരും മണിക്കൂറിൽ മുന്നറിയിപ്പ് ഈ ജില്ലകളിൽ

Kerala Weather Latest Update Today: അടുത്ത ഏതാനും മണിക്കൂറുകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

Kerala Weather Update: ഇന്ന് മഴ വടക്കൻ കേരളത്തിലോട്ട്! വരും മണിക്കൂറിൽ മുന്നറിയിപ്പ് ഈ ജില്ലകളിൽ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 07 Oct 2026 | 06:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, ഇന്ന് മധ്യ വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. അടുത്ത ഏതാനും മണിക്കൂറുകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതുപോലെ തന്നെ കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രവചിച്ചിട്ടില്ല. എന്നാൽ വരും മണിക്കൂറിലെ കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് ഇപ്പോഴുള്ള പ്രവചനത്തിൽ മാറ്റം സംഭവിച്ചേക്കാം. നിലവിൽ ഇന്ന് എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ്. ഈ മാസം ഒമ്പതാം തീയതി മാത്രമാണ് ഇനി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ALSO READ: മഴ മാത്രമല്ലാ… കടലാക്രമണവും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ചക്രവാതച്ചുഴി നിലനിൽക്കുന്നു

കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെയും തമിഴ്‌നാടിന് മുകളിലെയും ചക്രവാതച്ചുഴികളും മധ്യ മഹാരാഷ്ട്ര വരെയുള്ള ന്യൂനമർദ്ദപാത്തിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാക്കുന്നത്. തെക്കൻ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

വടക്കൻ തമിഴ്‌നാടിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി തുടരുന്നു. മന്നാർ കടലിടുക്കിൽ നിന്ന് തമിഴ്‌നാടും കർണാടകയും വഴി മധ്യ മഹാരാഷ്ട്രയിലേക്ക് കടന്നുപോകുന്ന ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാണ്. ഇതിൻ്റെ സ്വാധീനഫലമായി ഒക്ടോബർ 10 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലുടനീളം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2026 ഒക്ടോബർ 10 വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. ഉച്ചയ്ക്ക് ശേഷമുള്ള മഴയ്ക്കൊപ്പമാണ് സാധാരണ ഇടിക്കും മിന്നലിനും സാധ്യത കൂടുതലുള്ളത്. അതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കേണ്ടതാണ്.

English Summary:

Kerala Weather Update Today October 7. IMD warns of heavy rain, lightning, and gusty winds across northern and central Kerala districts. Check the latest district-wise alerts, wind speed, and rain forecasts here.

Follow Us