Kerala Weather Update: വരും മണിക്കൂറിൽ ഇടിമിന്നലോടെ മഴ, ചൂട് കുറയും?; ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: സംസ്ഥാനത്ത് ശക്തമായി തുടരുന്ന വേനൽച്ചൂടിനിടെ നാളെ മുതൽ മഴ മുന്നറിയിപ്പുകൾ ശക്തമായിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മെയ് ഒന്നാം തീയതി വരെ മഴ നിലനിൽക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Kerala Weather Update: വരും മണിക്കൂറിൽ ഇടിമിന്നലോടെ മഴ, ചൂട് കുറയും?; ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

28 Apr 2026 | 10:50 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ് (Kerala Weather Update). അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കൂടാതെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കേണ്ടതാണ്. ഉച്ചതിരിഞ്ഞുള്ള സമയത്താണ് മഴയ്ക്ക് സാധ്യത കൂടുതൽ അതിനാൽ തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ALSO READ: വേനൽചൂടിന് ആശ്വാസം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ, അലർട്ടുള്ള ജില്ലകൾ ഇതാ

അതേസമയം സംസ്ഥാനത്ത് ശക്തമായി തുടരുന്ന വേനൽച്ചൂടിനിടെ നാളെ മുതൽ മഴ മുന്നറിയിപ്പുകൾ ശക്തമായിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മെയ് ഒന്നാം തീയതി വരെ മഴ നിലനിൽക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

  • ഇന്ന്: എല്ലാ ജില്ലകളിലും ഇന്ന് ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • 29 ബുധൻ: പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്
  • 30 വ്യാഴം: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
  • 1 വെള്ളി: പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

താപനില മുന്നറിയിപ്പ് തുടരുന്നു

മഴ സാധ്യത പ്രവചിക്കുന്നുണ്ടെങ്കിലും മിക്ക ജില്ലകളിലും താപനില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് പാലക്കാട് ജില്ലയിൽ 40 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കൊല്ലം ജില്ലയിൽ 39 °C വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജന്ങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കേണ്ടതുണ്ട്. രാവിലെ 11 മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കുക. ഈ സമയത്ത് ചൂട് കൂടി നിൽക്കുന്നതിനാൽ സൂര്യഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സംസ്ഥാനത്ത് മിക്കയിടത്തും സൂര്യാഘാതമേറ്റുള്ള പരിക്കുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

English Summary:

Kerala Weather Update Today On April 28 Tuesday. IMD Issues Yellow Alert In Several Districts Due To Heavy Heatwave. Also Isolated Rainfall In Some Districts. Disaster Management Gives Instruction Against Rising Temperature In State. Tomorrow Onwards Isolated Rain May Come In Several Districts And IMD Issues Yellow Alert.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്