Kerala Weather Update: ചൂട് കൂടുന്നു… മഴയുണ്ടാകുമോ?; സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ്

Kerala Weather Update Today: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് ഒമ്പത് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നൽകിയിരിക്കുന്നത്. നാളെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒമ്പതാം തീയതി മുതൽ 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: ചൂട് കൂടുന്നു... മഴയുണ്ടാകുമോ?; സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

08 Apr 2026 | 05:59 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. എങ്കിലും പകൽ സമയത്തുള്ള ചൂടിന് യാതൊരു ശമനവും ഉണ്ടായിട്ടില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് ഒമ്പത് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നൽകിയിരിക്കുന്നത്. നാളെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒമ്പതാം തീയതി മുതൽ 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: കൊട്ടിക്കലാശത്തിനിടെ മഴ പെയ്യുമോ? എട്ട് ജില്ലകളിൽ ചൂടുകനക്കും

അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനിലയെ തുടർന്ന്, ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒമ്പതാം തീയതി വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വെള്ളം കുടിക്കുക, വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുക, കുടയോ തൊപ്പിയോ ഉപയോ​ഗിക്കുക തുടങ്ങിയ മാർ​ഗനിർദേശങ്ങൾ ഈ സമയത്ത് പാലിക്കേണ്ടതാണ്.

Follow Us
ട്രെൻഡിം​ഗ് ബോംബ് സോഡ ഉണ്ടാക്കാം, ചാമ്പയ്ക്ക എടുത്തോ...
രാഷ്ട്രീയ ഭീഷ്മർ! ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥികൾ ആരെല്ലാം?
ഇത്തവണ മുന്നണി/പാര്‍ട്ടി മാറി മത്സരിക്കുന്ന പ്രമുഖര്‍
കന്നി വോട്ടാണോ? ഹൽവ വാങ്ങാൻ മറക്കല്ലേ
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ
എന്തിനാ ഇത്ര ധൃതി, കോട്ടയത്ത് നടന്ന അപകടം കണ്ടോ
ബിജെപിയുടെ കൊട്ടിക്കലാശം
സിറാജിൻ്റെ പെരുമാറ്റം കണ്ടോ?