Kerala Weather Update: ചൂടിന് വിട, ദാ വരുന്നു ഇടിമിന്നലോടു കൂടിയ മഴ!; ഇന്നത്തെ കാലാവസ്ഥ പ്രവചനം
Kerala Weather Update Today: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പകൽ സമയങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് നിലനിൽക്കുന്നതിനിടെ എത്തുന്ന വേനൽമഴ ചൂടിന് അല്പം ശമനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala Weather Update
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ ചൂടിനിടെ ആശ്വാസമായി മഴ എത്തുന്നു. കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ, പ്രകാരം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മിക്ക ജില്ലകളിലും പകൽ സമയം കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് ആശ്വാസമായി വേനൽ മഴ എത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പകൽ സമയങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് നിലനിൽക്കുന്നതിനിടെ എത്തുന്ന വേനൽമഴ ചൂടിന് അല്പം ശമനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: ഇന്ന് വൈകിട്ട് മഴ പെയ്യും? ചൂടിന് ആശ്വാസം; മുന്നറിയിപ്പുകൾ ഈ ജില്ലകളിൽ
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയം ഇടിമിന്നൽ സാധ്യത കൂടുതലാണ്. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. മഴയുള്ളപ്പോൾ കുളിക്കാനോ മീൻ പിടിക്കാനോ ജലാശയങ്ങളിൽ ഇറങ്ങരുത്.
അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കുക.
പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിൽ കൂടി ധാരാളം വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. കൂടാതെ ഇളനീർ, മോര് തുടങ്ങിയ പാനീയങ്ങളും ശീലമാക്കാം. വേനൽ സമയത്ത് കഴിവതും കാപ്പി, ചായ, മദ്യം തുടങ്ങിയവ ഉപയോഗിക്കരുത്. ഇവ കടുത്ത നിർജ്ജലീകരണത്തിന് കാരണമായേക്കും. കൂടാതെ ഭക്ഷണത്തിൽ ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.