AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Welfare Pension: ക്ഷേമ പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ മാറ്റം, 2000 രൂപ ഇവർക്കും

Kerala Welfare Pension Eligibility Criteria Updated: ഇവ രണ്ടും മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രോഗികളടക്കമുള്ള വീടുകളില്‍ പലപ്പോഴും എയര്‍ കണ്ടീഷന്‍ ചെയ്യാറുണ്ട്. സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് നേരത്തെ നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Kerala Welfare Pension: ക്ഷേമ പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ മാറ്റം,  2000 രൂപ ഇവർക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 07 Oct 2026 | 02:04 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം. സാധാരണക്കാർക്ക് ആശ്വാസമായി ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടിഷന്‍ ഒഴിവാക്കിയതായി റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌ റിപ്പോർട്ട് ചെയ്തു. 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ഇനിമുതൽ ബാധകമാകില്ല. 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളില്‍ പ്രധാനമായും ചെറുകാറുകളും ഓട്ടോറിക്ഷയുമാണ് ഉള്‍പ്പെടുക. പുതിയ പരിഷ്‌കരണത്തോടെ കൂടുതല്‍ ആളുകളിലേക്ക് ആനുകൂല്യം ലഭ്യമാകും. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്.

കാലോചിതമായ പരിഷ്കരണം

എയർകണ്ടീഷനും 1000 സിസിയില്‍ താഴെയുള്ള കാറുകളും വീട്ടിൽ ഉള്ളതിന്റെ പേരിൽ വയോജനങ്ങൾക്ക് ക്ഷേമപെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവ രണ്ടും മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രോഗികളടക്കമുള്ള വീടുകളില്‍ പലപ്പോഴും എയര്‍ കണ്ടീഷന്‍ ചെയ്യാറുണ്ട്. സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് നേരത്തെ നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ALSO READ: കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിനുകളും ലഭിക്കും

ഒക്ടോബറിലെ റേഷൻ വിതരണം

2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

അന്ത്യോ​ദയ അന്ന യോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻ​ഗണന വിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.

പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെസ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

English Summary:

Kerala has revised the eligibility criteria for social welfare pensions by removing household air conditioners and vehicles with engine capacity below 1,000cc from the exclusion conditions.

Follow Us