AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Keralam Rain Alert: പൊള്ളുന്ന വെയിലില്‍ നിന്ന് ആശ്വാസം; മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Heavy rainfall predicted in isolated places of Keralam: നാളെ രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എന്നാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യത.

Keralam Rain Alert: പൊള്ളുന്ന വെയിലില്‍ നിന്ന് ആശ്വാസം; മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 29 Sep 2026 | 02:17 PM

കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകാന്‍ സാധ്യത. സംസ്ഥാനത്ത് നാളെ (സെപ്തംബര്‍ 30) രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എന്നാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മിതമായ തോതിലും, മറ്റ് ജില്ലകളില്‍ നേരിയ തോതിലും മഴ പ്രതീക്ഷിക്കുന്നു.

ഒക്ടോബര്‍ ഒന്നിന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അന്ന് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളില്‍ നേരിയത് മുതല്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ രണ്ടിന് പാലക്കാട്, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ മൂന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. അന്ന് തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്കും, മറ്റ് ജില്ലകളില്‍ മിതമായ തോതിലും മഴ പ്രതീക്ഷിക്കാം.

ശക്തമായ മഴയ്ക്ക് സാധ്യത

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Also Read: Kerala Weather Update: സംസ്ഥാനത്ത് മഴ നാളെ മുതൽ? മുന്നറിയിപ്പുകളും കാലാവസ്ഥ പ്രവചനവും

നാളെ മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ പൊതുജനം ജാഗ്രത പാലിക്കണം. അതേസമയം, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary

The IMD has issued a 5-day rain forecast for Keralam. Yellow alerts are active across key districts from September 30 to October 3. Affected regions include Pathanamthitta, Idukki, Kottayam, Ernakulam, Palakkad, Malappuram, and Wayanad. Isolated heavy rainfall between 64.5 mm and 115.5 mm is expected in 24 hours.

Follow Us