AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: സംസ്ഥാനത്ത് മഴ നാളെ മുതൽ? മുന്നറിയിപ്പുകളും കാലാവസ്ഥ പ്രവചനവും

Kerala Weather Update And Forecast: നാളെ മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഏത് നിമിഷവും കാലാവസ്ഥ മാറിമറിയാൻ സാധ്യതയുള്ളതിനാൽ നിലവിലെ മുന്നറിയപ്പുകൾ വരും മണിക്കൂറിൽ മാറിയേക്കാം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Kerala Weather Update: സംസ്ഥാനത്ത് മഴ നാളെ മുതൽ? മുന്നറിയിപ്പുകളും കാലാവസ്ഥ പ്രവചനവും
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 29 Sep 2026 | 06:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഏത് നിമിഷവും കാലാവസ്ഥ മാറിമറിയാൻ സാധ്യതയുള്ളതിനാൽ നിലവിലെ മുന്നറിയപ്പുകൾ വരും മണിക്കൂറിൽ മാറിയേക്കാം. മഴ ശക്തമാകാൻ സാധ്യതയുള്ള തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിൽ മുൻകരുതലിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ (സെപ്റ്റംബർ 30 ബുധനാഴ്ച്ച) പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നാം തീയതി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും, രണ്ടാം തീയതി (വെള്ളിയാഴ്ച്ച) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

ALSO READ: ‘പൊള്ളുന്ന വെയിലല്ലേ. വെയിലേറ്റ് വാടല്ലേ’; മഴ വരുന്നുണ്ട്…

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ​നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച (നാളെ) മുതൽ മഴ ശക്തമാകാൻ സാധ്യത. ഇന്നലെ വടക്കൻ ആൻഡമാൻ കടലിന് മുകളിലേക്ക് എത്തുന്ന ചക്രവാതച്ചുഴി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ, മ്യാന്മാർ- ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേയ്ക്കും എത്താനാണ് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ 30 മുതൽ ഒക്ടോബർ 02 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലുള്ള സമയം തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. ജനലുകളും വാതിലുകളും അടച്ചിടുകയും ഗൃഹോപകരണങ്ങളുടെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്യുക.

മത്സ്യത്തൊഴിലാളി ജാ​ഗ്രത നിർദ്ദേശം

കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. മോശം കാലാവസ്ഥയുള്ള മേഖലകളിൽ കടലിൽ ഇറങ്ങരുത്. ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരുക. അടിയന്തര സാഹചര്യങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെയോ പോലീസിന്റെയോ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടുക.

English Summary:

IMD issues yellow alert for heavy rainfall in Kerala From tomorrow September 30 Wednesday. Check district-wise weather predictions, thunderstorm warnings, and safety guidelines in Malayalam.

 

 

Follow Us