Kerala Weather update: പകൽച്ചൂട് കണ്ട് പേടിക്കേണ്ട, പിന്നാലെ വരുന്നുണ്ട് വേനൽമഴക്കാലം…
Kerala's detailed weather updates of 4 January: ഡിസംബറിൽ അനുഭവപ്പെട്ട അതിശൈത്യത്തിനും പകൽ ചൂടിനും ശേഷം പുതുവർഷത്തിൽ കാലാവസ്ഥ മാറിത്തുടങ്ങുകയാണ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നത്.
തിരുവനന്തപുരം: കേരളത്തിലെ വേനൽച്ചൂട് കടുക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ഇനി വരുന്ന നാലു ദിവസങ്ങളിലും സംസ്ഥാനത്തെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല. ഇന്നലെ വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടായിരുന്നു എങ്കിലും ഇനി വരുന്ന ദിവസങ്ങളിൽ മഴക്കോളില്ലെന്നാണ് മുന്നറിയിപ്പിലുള്ളത്. എന്നാൽ വെതർമാൻ കേരള പുറത്തു വിടുന്ന റിപ്പോർട്ട് അനുസരിച്ച് വേനൽമഴയ്ക്ക് സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം പുതിയ ചക്രവാതചുഴി രൂപപ്പെട്ടതായും ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതായി പറയുന്നു. മധ്യ-തെക്കൻ കേരളത്തിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.
Also read – ചക്രവാതചുഴിയും ന്യൂനമർദ്ദവും വിനയാകുമോ? സംസ്ഥാനത്ത് ഇന്നത്തെ മഴ സാധ്യത ഇങ്ങനെ
ഡിസംബറിൽ അനുഭവപ്പെട്ട അതിശൈത്യത്തിനും പകൽ ചൂടിനും ശേഷം പുതുവർഷത്തിൽ കാലാവസ്ഥ മാറിത്തുടങ്ങുകയാണ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ലഭിച്ച മഴയുടെ അളവിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വരാനിരിക്കുന്ന വേനൽക്കാലത്ത് ജലക്ഷാമത്തിന് കാരണമായേക്കാം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തവണ തുലാവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ് (550 mm). എന്നാൽ മറ്റ് മിക്ക ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ കുറവുണ്ടായിട്ടുണ്ട്.