Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍

KSRTC Free Travel for Women Huge Hit: സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ആരംഭിച്ച 'പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി' ആദ്യദിനം ആഘോഷത്തോടെ വരവേറ്റ് സ്ത്രീകള്‍. ആദ്യ ദിനം 13 ലക്ഷത്തിലധികം സ്ത്രീകളാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്.

Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍

Kerala Priyadarshini Free Travel Scheme

Published: 

16 Jun 2026 | 09:23 AM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ആരംഭിച്ച ‘പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി’ ആദ്യദിനം ആഘോഷത്തോടെ വരവേറ്റ് സ്ത്രീകള്‍. ആദ്യ ദിനം 13 ലക്ഷത്തിലധികം സ്ത്രീകളാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്. 13,29,938 സ്ത്രീകള്‍ ഇന്നലെ യാത്ര ചെയ്തതായാണ് കണക്ക്. കഴിഞ്ഞ തിങ്കളാഴ്ച 7,34,693 സ്ത്രീകളാണ് യാത്ര ചെയ്തത്. അതായത്, സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം 50 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി.

പ്രിയദര്‍ശനി പദ്ധതി സ്ത്രീകള്‍ ആഘോഷമാക്കിയതോടെ, വരും ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ആര്‍ടിസി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രി, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങയവർ വനിതകൾക്കൊപ്പം ആദ്യ യാത്രയുടെ ഭാഗമായി. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കാണ് ആദ്യ സര്‍വീസ് നടത്തിയത്. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ആദ്യ യാത്രയിലെ ഡ്രൈവര്‍. ജയകുമാരിയായിരുന്നു കണ്ടക്ടർ.

Also Read: Census 2027: കേരളത്തിൽ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ അവസരം

പദ്ധതി 3,125 ബസുകളില്‍

സംസ്ഥാനത്തുടനീളമുള്ള 3,125 ഓര്‍ഡിനറി ബസുകളിലാണ് പ്രിയദര്‍ശിന സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കും. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കും.

സ്ത്രീകളോടുള്ള ആദരവ്‌

സൗജന്യ യാത്രാ പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ബസില്‍ യാത്ര തുടങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ്:

ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം സ്ത്രീകള്‍ക്ക് ചെറിയൊരു സമ്പാദ്യമാകട്ടെ. അത് സ്ത്രീകളുടെ മനക്കരുത്തും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. ഈ പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുന്ന ബസുകള്‍ തിരിച്ചറിയാന്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വരുമാനമോ, പ്രായമോ പരിഗണിക്കാതെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കും. ഓര്‍ഡിനറി ബസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് സ്ത്രീ യാത്രക്കാരുടെ ആവശ്യം. യാത്ര സൗജന്യമാണെങ്കിലും സ്ത്രീകള്‍ ടിക്കറ്റെടുക്കണം. സൗജന്യ യാത്ര ഗതാഗത വകുപ്പിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും.

English Summary

Kerala has launched the “Priyadarshini Free Travel Scheme” for women and transgender passengers. The initiative allows them to ride for free on KSRTC ordinary buses. On its very first day, a historic 13 lakh commuters used the service. This massive turnout resulted in a 50% increase in daily bus ridership.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം