K K Shailaja: എന്നെ മാത്രം എന്തിനു മാറ്റി നിർത്തുന്നു? സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരിക പ്രതികരണവുമായി കെ കെ ശൈലജ

K K Shailaja: ടേം വ്യവസ്ഥയിൽ ഇളവ് നൽകിക്കൊണ്ട് എല്ലാവർക്കും വീണ്ടും മത്സരിക്കാനുള്ള അവസരം നൽകുമ്പോൾ തന്നെ മാത്രം മാറ്റിനിർത്തുന്നത് എന്തിന്റെ പേരിലാണ് എന്നും ശൈലജ ചോദിച്ചു...

K K Shailaja: എന്നെ മാത്രം എന്തിനു മാറ്റി നിർത്തുന്നു? സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരിക പ്രതികരണവുമായി കെ കെ ശൈലജ

K K Shailaja

Edited By: 

Jenish Thomas | Updated On: 02 Mar 2026 | 05:10 PM

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടിക തീരുമാനിക്കുന്നതിന് വേണ്ടി ചേർന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ അതി വൈകാരികമായി പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ശൈലജയെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാർത്ഥിപ്പിക്കുകയായിരുന്നു യോഗം പരിഗണിച്ചിരുന്നത്. മന്ത്രിമാരും നിലവിലെ എംഎൽഎമാരിൽ ഭൂരിപക്ഷവും മത്സരിക്കട്ടെ എന്നായിരുന്നു യോഗത്തിന്റെ തീരുമാനം എന്നിരിക്കെ തന്നെ മാത്രം എന്തിനാണ് മാറ്റിനിർത്തുന്നത് എന്നായിരുന്നു ശൈലജ ചോദ്യമുന്നയിച്ചത്.

മട്ടന്നൂരുമായി തനിക്ക് വൈകാരികമായ ബന്ധമാണുള്ളത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ടേം വ്യവസ്ഥയിൽ ഇളവ് നൽകിക്കൊണ്ട് എല്ലാവർക്കും വീണ്ടും മത്സരിക്കാനുള്ള അവസരം നൽകുമ്പോൾ തന്നെ മാത്രം മാറ്റിനിർത്തുന്നത് എന്തിന്റെ പേരിലാണ് എന്നും ശൈലജ ചോദിച്ചു. കൂടാതെ തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്ന് ഷൈലജ പറഞ്ഞതായും മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഇതിനൊടുവിൽ ആണ് പേരാവൂർ മത്സരിക്കട്ടെ എന്ന് യോഗത്തിൽ ധാരണയായത്. എന്നാൽ ഇതിനെക്കുറിച്ച് ശൈലജ കൂടുതലൊന്നും പറഞ്ഞില്ല എന്നാണ് വിവരം.

പേരാവൂരിൽ ഇരിട്ടി ഏരിയ സെക്രട്ടറിയുടെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. അതേസമയം തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദൻ മത്സരിക്കില്ല എന്നും റിപ്പോർട്ട്. പകരം അദ്ദേഹത്തിന്റെ ഭാര്യയായ പി കെ ശ്യാമള സ്ഥാനാർത്ഥിയാകും ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സനായിരുന്നു ശ്യാമള. കൂടാതെ മുതിർന്ന നേതാക്കളിൽ ചിലരെ മത്സരിക്കാൻ ഇറക്കാനുള്ള ആലോചന സിപിഎം ഉപേക്ഷിച്ചു എന്നും റിപ്പോർട്ട്. ആ സാഹചര്യത്തിൽ തോമസ് ഐസക്കും എം എം മണിയും സ്ഥാനാർത്ഥിമാർ ആകില്ല ഇത്തവണ. കുടുംബം ചോലയിൽ എംഎം മണിക്ക് പകരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ ആയിരിക്കും മത്സരിക്കുക. കൂടാതെ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജ് പി കെ ബിജു പുത്തലത്ത് ദിനേശൻ ഇ പി ജയരാജൻ എന്നിവരും ഇത്തവണ മത്സരത്തിന് ഇറങ്ങുന്നില്ല.

Follow Us
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ