AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Metro: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം? യാത്രക്കാര്‍ അറിയേണ്ടത്‌

Kochi Metro Safety Alert: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമ്പോഴോ, സ്‌റ്റേഷന്‍ പരിസത്തോ സാധനങ്ങള്‍ നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താല്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കുന്നു

Kochi Metro: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം? യാത്രക്കാര്‍ അറിയേണ്ടത്‌
Kochi MetroImage Credit source: Kochi Metro/ Facebook
jayadevan-am
Jayadevan AM | Published: 29 Nov 2025 18:32 PM

യാത്ര ചെയ്യുമ്പോള്‍ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനോ, മോഷണം പോകാതിരിക്കാനോ അതീവ ശ്രദ്ധ വേണം. ഇത്തരം സാഹചര്യങ്ങളിലൂടെ നിരവധി പേര്‍ കടന്നുപോയിട്ടുണ്ട്. നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ പലരും വിലപ്പെട്ട സമയം നഷ്ടപ്പെടുത്താറുമുണ്ട്. സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്വയം ജാഗ്രത പാലിക്കുക എന്നതാണ് പ്രധാന കാര്യം. എന്തെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാല്‍ ഒട്ടും സമയം കളയാതെ കൃത്യമായ നടപടിക്രമങ്ങള്‍ പിന്തുടരണം. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ ചെയ്യേണ്ടത് എന്താണ് എന്നതിനെക്കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് കൊച്ചി മെട്രോ.

വാഹനം വച്ചിട്ട് പോകുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ നോക്കാന്‍ പോലും അധികാരികള്‍ സമ്മതിക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൊച്ചി മെട്രോ കൂടുതല്‍ വ്യക്തത വരുത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മെട്രോ വ്യക്തമാക്കി.

Also Read: Kochi Metro: കുതിപ്പ് തുടര്‍ന്ന് കൊച്ചി മെട്രോ, രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ അനുവദിച്ചത് 50 കോടി

അതില്‍ സ്‌റ്റേഷന്‍ സര്‍വയലന്‍സിന് വലിയ പങ്കുണ്ട്. യാത്രക്കാരുടെ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ കൊച്ചി മെട്രോ സ്‌പെഷ്യല്‍ പൊലീസിലോ, ലോക്കല്‍ പൊലീസ് സ്റ്റേഷനിലോ പരാതിപ്പെട്ടതിന് ശേഷം നിയമാനുസൃതമായി മാത്രമേ സ്റ്റേഷനിലെ സിസിടിവി പരിശോധിക്കാനാകൂ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നടപടിക്രമങ്ങളെന്നും കൊച്ചി മെട്രോ വിശദീകരിച്ചു.

ഔദ്യോഗിക നടപടിക്രമം

മെട്രോ പരിസരത്ത് എന്തെങ്കിലും കാണാതാവുകയോ, മോഷണം പോവുകയോ ചെയ്താല്‍ ഉടന്‍ തന്നെ കൊച്ചി മെട്രോ സ്പെഷ്യൽ പൊലീസ് സ്റ്റേഷനിലോ ലോക്കൽ പൊലീസ് സ്റ്റേഷനിലോ പരാതി ഉടൻ നല്‍കണം. തുടര്‍ന്ന് ആ പരാതി പൊലീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ക്ക്‌ കൈമാറും.

കെഎംആര്‍എല്‍ അധികൃതര്‍ ഇത് പരിശോധിക്കും. തുടര്‍ന്ന് അന്വേഷണത്തിന് ആവശ്യമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറും. സംഭവം നടന്ന് 7 ദിവസത്തിനുള്ളിൽ പരാതി കെഎംആര്‍എല്ലില്‍ എത്തണം. സിസിടിവി ദൃശ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും കെഎംആര്‍എല്‍ വിശദീകരിച്ചു.

വീഡിയോ കാണാം