Kochi-Munnar Highway: കൊച്ചി-മൂന്നാര്‍ പാത മിനുങ്ങും തിളങ്ങും; എന്‍എച്ച് 85 നവീകരണം ഉടന്‍
Kochi Dhanushkodi Highway to Munnar to Be Renovated Soon: കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള 124 കിലോമീറ്റര്‍ ഭാഗം നവീകരിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. നിര്‍ദേശിച്ചിരിക്കുന്ന പദ്ധതി അനുസരിച്ച് ഹൈവേയുടെ വീതി വര്‍ധിപ്പിക്കും. 10 മീറ്റര്‍ വീതിയുള്ള രണ്ടുവരി പാതയായാണ് വികസനം വരാന്‍ പോകുന്നത്. അതില്‍ ടൈല്‍ ചെയ്ത ഷോള്‍ഡറുകളും ഉള്‍പ്പെടുന്നതാണ്.

പ്രതീകാത്മക ചിത്രം
കൊച്ചി: എന്‍എച്ച് 85 ന് വരാന്‍ പോകുന്നത് വമ്പന്‍ മാറ്റങ്ങള്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗം നവീകരിക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 160 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തുക അനുവദിച്ച കാര്യം എംപി ഡീന്‍ കുര്യാക്കോസ് വെളിപ്പെടുത്തിയത്.
കൊച്ചി-മൂന്നാര്‍ ദേശീയപാത
കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള 124 കിലോമീറ്റര്‍ ഭാഗം നവീകരിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. നിര്‍ദേശിച്ചിരിക്കുന്ന പദ്ധതി അനുസരിച്ച് ഹൈവേയുടെ വീതി വര്‍ധിപ്പിക്കും. 10 മീറ്റര്‍ വീതിയുള്ള രണ്ടുവരി പാതയായാണ് വികസനം വരാന്‍ പോകുന്നത്. അതില്‍ ടൈല്‍ ചെയ്ത ഷോള്‍ഡറുകളും ഉള്‍പ്പെടുന്നതാണ്.
എന്നാല്‍ ഈ പാത കടന്നുപോകുന്ന ചില മേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികള്‍ കൈയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ 10 മീറ്റര്‍ വീതി കൊണ്ടുവരാന്‍ സാധിച്ചെന്ന് വരില്ല. വളവുകളിലും മറ്റും ആകെ ഒരു കിലോമീറ്ററെങ്കിലും പാത നീട്ടേതുണ്ട്.
പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ പോകുന്നവ
റോഡ് വീതി കൂട്ടുന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. അതിനാല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഹൈവേയുടെ 78 കിലോമീറ്റര്‍ 10 മീറ്റര്‍ വീതിയിലേക്ക് ഉയര്‍ത്തും. പത്ത് മീറ്റര്‍ വീതി കൊണ്ടുവരുന്നതിന് ആറ് കിലോമീറ്ററോളം വിസ്തൃതിയില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
ഇതിന് പുറമെ മൂവാറ്റുപ്പുഴ മുനിസിപ്പാലിറ്റിയില്‍ 5.8 കിലോമീറ്റര്‍ ദൂരത്തിലും കോതമംഗലം മുനിസിപ്പല്‍ പരിധിയില്‍ 13 കിലോമീറ്റര്‍ ദൂരത്തിലും കേരള വാട്ടര്‍ അതോറിറ്റി പൈപ്പ്‌ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ 2.5 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാതകള്‍ നിര്‍മിക്കും. മാത്രമല്ല, നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ഡ്രെയിനുകളും 36 ബസ് ഷെല്‍ട്ടറുകളും നിര്‍മിക്കുകയും ചെയ്യും.
Also Read: Kochi Metro: കൊച്ചി മെട്രോ പിങ്ക് ലൈന്‍ തുറക്കാറായി; തീയതി തീരുമാനിച്ചു
നിര്‍മാണം നിലച്ച് കൊച്ചി-ധനുഷ്‌കോടി ദേശീയപാത
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മാണം നിലച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്. സംരക്ഷണഭിത്തി ഉള്‍പ്പെടെ നിര്‍മിക്കാതെ കിടക്കുന്നതിനാല്‍ പ്രദേശവാസികളും ആശങ്കയിലാണ്. കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയത്തിന്റെ അനമുതിയില്ലാതെയാണ് നിര്‍മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്, നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് ജോലികള്‍ക്ക് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.
ആകെ 14 കിലോമീറ്റര്‍ പാതയാണിത്. പാതയ്ക്ക് വീതി കൂട്ടുന്നതും അപകടങ്ങള്‍ ഒഴിലാക്കി സുരക്ഷാഭിത്തി നിര്‍മിക്കുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ക്കായുള്ള പ്രരംഭ നടപടികള്‍ നിര്‍മാണ കമ്പനി ആരംഭിച്ച സമയത്താണ് കോടതിയില്‍ നിന്നും പ്രതികൂലമായ ഉത്തരവുണ്ടായത്. ദേശീയപാത 85ന്റെ മറ്റ് ഭാഗങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം അതിവേഗത്തില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഇവിടുത്തെ അവസ്ഥ നാള്‍ക്കുനാള്‍ മോശമാകുകയാണ്.
ഈ മേഖലയിലെ ചിലഭാഗങ്ങളില്‍ നിലവില്‍ റീടാറിങ് ജോലികള്‍ മാത്രമാണ് നടക്കുന്നത്. വന്യമൃഗങ്ങളുള്ള ഭാഗമായതിനാല്‍ തന്നെ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. റോഡ് വീതികൂട്ടുന്നതിനായി മരങ്ങള്‍ നീക്കം ചെയ്യല്‍ നടപടികളും അന്ന് തുടങ്ങിയിരുന്നു, എന്നാല്‍ അവയെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.
English Summary
The Kochi–Dhanushkodi National Highway stretch leading to Munnar is set for major renovation and fast-track construction work to improve travel and road connectivity in the region.