Kundanoor Junction: കുണ്ടന്നൂരിലെ ജങ്ഷന്‍ കാണാന്‍ കൊതിയായോ? എന്നാ ദാ പണി ഇപ്പോള്‍ തീരും
Kundannoor Junction Kochi Set for Major Upgrade: കുണ്ടന്നൂര്‍ ജങ്ഷന്‍ വരുന്നതിന്റെ ഭാഗമായി നിരവധി കടകളും വീടുകളുമാണ് പൊളിച്ചുമാറ്റേണ്ടി വന്നത്. ഇവര്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു. എന്നാല്‍ എന്നായിരിക്കും ജങ്ഷന്റെ നിര്‍മാണം പൂര്‍ത്തിയാകുക എന്ന കാര്യത്തിലെ ആശങ്ക വിട്ടൊഴിഞ്ഞില്ല, ഇപ്പോഴിതാ അതിനും ഉത്തരമായിരിക്കുകയാണ്.
കൊച്ചി: കൊച്ചിക്കാര്‍ക്ക് വീണ്ടുമൊരു ജങ്ഷന്‍ ആയാലോ? എന്നാല്‍ ദാ വരാന്‍ പോകുന്നു പുതിയൊരു ജങ്ഷന്‍. കൊച്ചിയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുണ്ടന്നൂരിലെ ഗതാഗത തടസം. കുണ്ടന്നൂരില്‍ ഒരു ജങ്ഷന്‍ വന്നാല്‍ ഈ പ്രശ്‌നത്തിന് പകുതി പരിഹാരമാകും. എന്നാല്‍ ഗണപതി കല്യാണം പോലെ ആ പദ്ധതി നീണ്ടുനീണ്ട് പോകുകയാണ്.
കുണ്ടന്നൂര്‍ ജങ്ഷന്‍ വരുന്നതിന്റെ ഭാഗമായി നിരവധി കടകളും വീടുകളുമാണ് പൊളിച്ചുമാറ്റേണ്ടി വന്നത്. ഇവര്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു. എന്നാല്‍ എന്നായിരിക്കും ജങ്ഷന്റെ നിര്‍മാണം പൂര്‍ത്തിയാകുക എന്ന കാര്യത്തിലെ ആശങ്ക വിട്ടൊഴിഞ്ഞില്ല, ഇപ്പോഴിതാ അതിനും ഉത്തരമായിരിക്കുകയാണ്.
കുണ്ടന്നൂര്‍ ജങ്ഷന്‍ യാഥാര്‍ഥ്യത്തിലേക്ക്
കുണ്ടന്നൂര്‍ ജങ്ഷനും അതിനോട് ചേര്‍ന്നുള്ള സര്‍വീസ് റോഡുകളും വികസിപ്പിക്കുന്നതിനായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള (ആര്‍ബിഡിസികെ) പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പോകുകയാണ്. 10.53 കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.




ഈ പദ്ധതിയില്‍ മരട് മുനിസിപ്പാലിറ്റിയുടെ ടേക്ക് എ ബ്രേക്ക് സെന്റര്‍, ഓപ്പണ്‍ സ്റ്റേഷന്‍, ജങ്ഷനില്‍ നിന്ന് മുനിസിപ്പാലിറ്റി കെട്ടിടത്തിലേക്ക് റോഡും പ്രവേശന കവാടവും എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ആധുനികവും ശുചിത്വവുമുള്ളതുമായ പൊതുവിശ്രമ കേന്ദ്രങ്ങളാണ് ടേക്ക് എ ബ്രേക്കില്‍ ഒരുക്കാന്‍ പോകുന്നത്. ഇതുമാത്രമല്ല, വേറെയും ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചേക്കും.
കുണ്ടന്നൂര്‍ ജങ്ഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി, കൊച്ചി റിഫൈനറി റോഡിനോട് ചേര്‍ന്ന് സ്ഥലം ഏറ്റെടുപ്പ് നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷം മെയ് 6 മുതല്‍ എത്രത്തോളം ഭൂമി വേണ്ടിവരുമെന്ന കാര്യം വിലയിരുത്തുക. അതിനായി സര്‍വേ നടത്താനാണ് അധികൃതരുടെ തീരുമാനം.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നതിന് അനുമതി നല്‍കിക്കഴിഞ്ഞു. ജങ്ഷന്‍ നിര്‍മാണത്തിനായി ആകെ 16.24 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ അടുത്ത മാസത്തോടെ ആരംഭിക്കുമെന്നും അധികൃതര്‍.
മരടില്‍ രണ്ട കെട്ടിടങ്ങളാണ് പദ്ധതിക്ക് വേണ്ടി പൊളിക്കേണ്ടതായി വരിക. ഈ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ വൈകി. നിലവില്‍ ഭൂമി, വീട്, കടകള്‍ തുടങ്ങിയ നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഗതാഗതക്കുരുക്കിന് വര്‍ഷങ്ങളുടെ പഴക്കം
ഇന്നും ഇന്നലെയും തുടങ്ങിയതല്ല കുണ്ടന്നൂര്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക്. ഇടുങ്ങിയ റോഡുകള്‍ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. കൂടാതെ വൈറ്റില ഭാഗത്തുനിന്ന് മരടിലേക്ക് പോകാന്‍ മതിയായ ഇടമില്ലാത്തതും സ്ഥിതിഗതികള്‍ മോശമാക്കി. ഇതിനെല്ലാം പുറമെ, തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിലെ വര്‍ധനവ്, മരട്-തൃപ്പൂണിത്തുറ മേഖലകളില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ച എന്നിവയെല്ലാം ജങ്ഷനെ തകര്‍ത്തു.
ഇവിടെ 2020ല്‍ ഒരു മേല്‍പ്പാലം നിര്‍മിച്ചിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. രാവിലെകളിലും വൈകിട്ടുമുള്ള തിരക്ക് പതിവുപോലെ തുടര്‍ന്നു. സര്‍വീസ് റോഡുകള്‍ വീതി കൂട്ടി, നിലവിലുള്ള ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്ന എക്‌സിറ്റ്, എന്‍ട്രി പോയിന്റുകള്‍ കാര്യക്ഷമമാക്കുകയാണ് നിലവിലെ ലക്ഷ്യം.
English Summary
Kundanoor Junction : In Kochi Authorities are planning a major revamp of Kundanoor Junction to improve traffic flow. With an estimated budget of 10.53 crore rupees, the project involves the planned demolition of properties in the area to facilitate construction.