AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Metro: അങ്കമാലി കരയാംപറമ്പ് വരെ ഇനി മെട്രോ നീട്ടും, വിശദമായ പദ്ധതിരേഖ തയ്യാറാവുന്നു

Kochi Metro Expansion to Angamaly: വിമാനത്താവളത്തിൽ നിന്ന് നായത്തോട് ഗ്രാമപ്രദേശം വഴി അങ്കമാലിയിലേക്ക് വരണമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇത് ഉൾനാടൻ പ്രദേശത്തിന്റെ വികസനത്തിന് സഹായിക്കുമെന്നാണ് ഇവരുടെ പക്ഷം.

Kochi Metro: അങ്കമാലി കരയാംപറമ്പ് വരെ ഇനി മെട്രോ നീട്ടും, വിശദമായ പദ്ധതിരേഖ തയ്യാറാവുന്നു
Chennai MetroImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 13 Feb 2026 | 04:51 PM

അങ്കമാലി: കൊച്ചി മെട്രോ രണ്ടാം ഘട്ടം ആലുവയിൽ നിന്ന് അങ്കമാലി കരയാംപറമ്പ് വരെ നീട്ടുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുന്നു. പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയെ കോർത്തിണക്കിയുള്ള വമ്പൻ വികസനത്തിനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുകൂടി മെട്രോ കടന്നുപോകുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി വിമാനങ്ങളുടെ സുഗമമായ യാത്രയ്ക്കുള്ള ഉയരപരിധിയും ശബ്ദമലിനീകരണവുമാണ്. ഇത് മറികടക്കാൻ വിമാനത്താവള മേഖലയിൽ ഭൂഗർഭ പാത നിർമ്മിക്കണമെന്ന നിർദ്ദേശം ശക്തമാണ്.

Also read – കൊച്ചി മെട്രോ ഞായറാഴ്ച മുതൽ കൂടുതൽ സമയം ഓടും, ശിവരാത്രിക്ക് പ്രത്യേക സർവ്വീസും ഉണ്ടേ..

ഇതുവഴി ഭൂമി ഏറ്റെടുക്കൽ മൂലമുള്ള തർക്കങ്ങളും കാലതാമസവും ഒഴിവാക്കാം. പക്ഷെ നിർമ്മാണ ചിലവ് വലിയ തോതിൽ വർദ്ധിക്കും. പരിസ്ഥിതി പഠനത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

അലൈൻമെന്റിനെച്ചൊല്ലി തർക്കം

 

പദ്ധതിയുമായി ബന്ധപ്പെട്ട് റോജി എം. ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ അങ്കമാലിയിൽ ചേർന്ന ജനസഭയിൽ അലൈൻമെന്റിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു. അത്താണി വഴി ദേശീയപാതയോരത്തുകൂടി മെട്രോ വരണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. ടെൽക്, ഇൻകെൽ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം ഈ മേഖലയിലാണെന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

വിമാനത്താവളത്തിൽ നിന്ന് നായത്തോട് ഗ്രാമപ്രദേശം വഴി അങ്കമാലിയിലേക്ക് വരണമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇത് ഉൾനാടൻ പ്രദേശത്തിന്റെ വികസനത്തിന് സഹായിക്കുമെന്നാണ് ഇവരുടെ പക്ഷം.

ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച്, യാത്രക്കാർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിലുള്ള അന്തിമ പ്ലാൻ ഉടൻ തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.