Kochi Metro: തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിൽ മെട്രോ സർവീസ് നീട്ടി; 11.30 വരെ സർവീസുണ്ടാവുമെന്ന് അറിയിപ്പ്

Kochi Metro Service Extended: കൊച്ചി മെട്രോ സർവീസ് നീട്ടി. തൃപ്പൂണിത്തുറ വൃശ്ചികോത്സവവുമായി ബന്ധപ്പെട്ടാണ് മെട്രോ സർവീസ് നീട്ടിയത്.

Kochi Metro: തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിൽ മെട്രോ സർവീസ് നീട്ടി; 11.30 വരെ സർവീസുണ്ടാവുമെന്ന് അറിയിപ്പ്

കൊച്ചി മെട്രോ, ശ്രീ പൂർണത്രയീശ ക്ഷേത്രം

Published: 

19 Nov 2025 07:06 AM

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോല്‍സവത്തോടനബുന്ധിച്ച് കൊച്ചി മെട്രോ സർവീസ് നീട്ടി. ഈ മാസം 19 ബുധനാഴ്ച മുതലാണ് സർവീസ് നീട്ടിയത്. സാധാരണ 10.30 വരെയാണ് മെട്രോ സർവീസ്. ഇത് ഒരു മണിക്കൂർ കൂടി നീട്ടി 11.30 വരെയാക്കി. നവംബർ 19 മുതൽ 26 വരെയാണ് ശ്രീ പൂർണത്രയീശ ക്ഷേത്ര മഹോത്സവം.

തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കൊച്ചി മെട്രോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 19 മുതൽ 26 വരെ തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്കുള്ള സർവീസ് 11.30 വരെ നീളും. 10.30ന് ശേഷം 20 മിനിട്ട് ഇടവിട്ട് 11.30 വരെയാവും സർവീസ് ഉണ്ടാവുക. തിരിച്ച് ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള സർവീസ് 10.30 വരെ മാത്രമേ ഉണ്ടാവൂ.

Also Read: Sabarimala new restrictions: തിരക്ക് കൂടുന്നു… ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോല്‍സത്തോടനബുന്ധിച്ച് കൊച്ചി മെട്രോ 19 ബുധനാഴ്ച മുതല്‍ 26 ബുധനാഴ്ചവരെ തുപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള സര്‍വ്വീസ് രാത്രി 11.30 വരെ നീട്ടി. രാത്രി 10.30 നുശേഷം ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ട് 11.30 വരെ സര്‍വ്വീസുണ്ടായിരിക്കും. ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയ്ക്കുള്ള സര്‍വ്വീസ് നിലവിലുള്ളതുപോലെ 10.30 വരെയേ ഉണ്ടായിരിക്കുയുള്ളൂ.

തൃപ്പൂണിത്തുറ വൃശ്ചികോത്സവം അഥവാ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോല്‍സത്തോടനബുന്ധിച്ച് വിവിധ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്. ഓട്ടൻ തുള്ളൽ, കഥകളി, പഞ്ചവാദ്യം, സംഗീതകച്ചേരികൾ തുടങ്ങിയവയൊക്കെ വിവിധ ദിവസങ്ങളിലായി നടക്കും. 36 ആനകളെയാണ് ഉത്സവത്തിൽ എഴുന്നള്ളിക്കുന്നത്.

പോസ്റ്റ് കാണാം

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ