Mundamveli Life Flat: മുണ്ടംവേലി ലൈഫ് ഫ്ലാറ്റ് സമുച്ചയ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
Mundamveli Life Mission Flat Irregularities : എറണാകുളം മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. മുണ്ടംവേലി പി ആൻഡ് ടി പ്ലാറ്റ് നിർമാണത്തിലെ അപാകതകൾ മുഹമ്മദ് ഷിയാസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ഈ ഫ്ലാറ്റ് സമുച്ചയങ്ങൾ ദയനീയ അവസ്ഥയിൽ ആണെന്നും പൊളിച്ചു കളയേണ്ടി വരും എന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു.

Minister KM Shaji, CM VD Satheesan
കൊച്ചി: എറണാകുളം മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. മുണ്ടംവേലി പി ആൻഡ് ടി പ്ലാറ്റ് നിർമാണത്തിലെ അപാകതകൾ മുഹമ്മദ് ഷിയാസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ഈ ഫ്ലാറ്റ് സമുച്ചയങ്ങൾ ദയനീയ അവസ്ഥയിൽ ആണെന്നും പൊളിച്ചു കളയേണ്ടി വരും എന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു.
ഏറെ ദയനീയ അവസ്ഥയിലാണ് ഈ ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതം. ശുചിമുറികളിലെ വെള്ളം ഉൾപ്പെടെ ചോർന്ന് ഒലിക്കുന്ന അവസ്ഥയാണ് ഉള്ളത്. ആകെ 83 കുടുംബങ്ങളാണ് ഈ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഇവർ താമസം ആരംഭിച്ച ശേഷം വന്ന ആദ്യ മഴയിൽ തന്നെ ഫാറ്റ് ചോർന്നിരിക്കുന്ന അവസ്ഥയായിരുന്നു. ഈ ദുരിതം സഹിച്ച് കഴിയുന്നതിനേക്കാൾ നല്ലത് തങ്ങളുടെ പഴയ വീടുകൾ തന്നെയായിരുന്നു എന്ന് ഫ്ലാറ്റിലെ താമസക്കാരായ പാവപ്പെട്ട കുടുംബങ്ങൾ പറയുന്നു.
Also Read: ദിവസം റേഷൻ കടകൾക്ക് അവധി, ഒക്ടോബറിൽ അരിയും ഗോതമ്പും എത്ര വീതം?
കൊച്ചി ജി.സി.ഡി.എയുടെ നേതൃത്വത്തിൽ ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഫ്ലാറ്റ് തകരാറിൽ ആവാൻ കാരണം കരാറുകാർ ആണെന്ന് ജി.സി.ഡി.എയും അങ്ങനെ അല്ല ബജറ്റ് വെട്ടിക്കുറച്ച ജി.സി.ഡി.എ ആണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് വഴിവെച്ചത് എന്ന് കരാറുകാരും പരസ്പരം ആരോപണം ഉന്നയിക്കുന്നു. വേണ്ടത്ര നിലവാരം ഉറപ്പാക്കി അല്ല ഫ്ലാറ്റ് നിർമിച്ചത് എന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി ഫ്ലാറ്റുകൾ വാസ യോഗ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു എങ്കിലും പുതിയത് നിർമ്മിക്കുന്നതിനേക്കാൾ ചെലവാണ് പുനർനിർമാണത്തിന് വേണ്ടി വരിക എന്ന റിപ്പോർട്ടാണ് ലഭിച്ചത്.
തേവര പേരണ്ടൂർ കനാൽ തീരത്ത് 83 കുടുംബങ്ങൾക്കാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകിയത്. പി ആന്റ് ടി കോളയിൽ ഉള്ളവരെ ഉന്നതി നിലവാരത്തിൽ മാറ്റി പാർപ്പിക്കുകയായാരുന്നു പദ്ധതിയുടെ ലക്ഷ്യം. പ്രീ എൻജിനീയറിങ് സാങ്കേതിക വിദ്യയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പക്ഷേ മുകളിലെ നിലയിൽ ഒരാൾ ടോയ്‌ലറ്റിൽ പോയാൽ അത് താഴെ വരെ അറിയും. സംസ്ഥാനത്തെ സർക്കാർ കോൺട്രാക്ട് കൊടുത്ത് ഒരു കെട്ടിടം പണിയിച്ചിട്ട് അതിൽ ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കെട്ടിടം മുഴുവൻ തകരാറിലാണെന്നും കോടികൾ മുടക്കി നടപ്പിലാക്കിയ ഈ പദ്ധതി ഇങ്ങനെ ആയതിൽ ആർക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിജിലൻസ് അന്വേഷണവും വന്നിരിക്കുന്നത്.
English Summary
The government has announced a Vigilance inquiry into irregularities concerning the Life Mission flats in Mundamveli, Ernakulam. K.M. Shaji, the Minister for Local Self-Government, had recommended the probe. Muhammed Shiyas had raised the issue of flaws in the construction of the P&T flats in Mundamveli in the Legislative Assembly.