AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kochi Water Metro: കൊച്ചി വാട്ടർ മെട്രോയിൽ വൻ മാറ്റങ്ങൾ; നെട്ടൂർ ഇനി പ്രധാന ഹബ്ബ്, ആറ് ടെർമിനലുകൾ ഒഴിവാക്കി

Kochi Water Metro Changes Route: നെട്ടൂർ വാട്ടർ മെട്രോ ടെർമിനലിനെ പ്രധാന സ്റ്റേഷനായി വികസിപ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. വാട്ടർ മെട്രൊയുടെ തിരക്കുള്ള സ്റ്റേഷകളായ വൈറ്റില, തൈക്കൂടം, എടക്കൊച്ചി, കുമ്പളം എന്നിവയെ ബന്ധിപ്പിക്കുന്നതിനാലാണ് നെട്ടൂരിനെ പ്രധാന ഇന്റർമീഡിയറ്റ് ഹബ്ബ് ആയി വികസിപ്പിക്കുകന്നത്.

Kochi Water Metro: കൊച്ചി വാട്ടർ മെട്രോയിൽ വൻ മാറ്റങ്ങൾ; നെട്ടൂർ ഇനി പ്രധാന ഹബ്ബ്, ആറ് ടെർമിനലുകൾ ഒഴിവാക്കി
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 07 Oct 2026 | 07:47 AM

കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ മാസ്റ്റർ പ്ലാനിൽ വലിയ മാറ്റങ്ങൾ വരുത്തി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). നിർദിഷ്ട നെട്ടൂർ വാട്ടർ മെട്രോ ടെർമിനലിനെ ഒരു പ്രധാന ഇന്റർമീഡിയറ്റ് ഹബ്ബായി വികസിപ്പിക്കാൻ തീരുമാനിച്ചു. അതേസമയം, പ്രായോഗിക തടസ്സങ്ങളും ലാഭകരമല്ലെന്ന വിലയിരുത്തലും കാരണം ആറ് ടെർമിനലുകൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനമായിട്ടുണ്ട്.

നെട്ടൂർ ഇനി ഇന്റർമീഡിയറ്റ് ഹബ്ബ്

നെട്ടൂർ വാട്ടർ മെട്രോ ടെർമിനലിനെ പ്രധാന സ്റ്റേഷനായി വികസിപ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. വാട്ടർ മെട്രൊയുടെ തിരക്കുള്ള സ്റ്റേഷകളായ വൈറ്റില, തൈക്കൂടം, എടക്കൊച്ചി, കുമ്പളം എന്നിവയെ ബന്ധിപ്പിക്കുന്നതിനാലാണ് നെട്ടൂരിനെ പ്രധാന ഇന്റർമീഡിയറ്റ് ഹബ്ബ് ആയി വികസിപ്പിക്കുകന്നത്. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള ഐടി ജീവനക്കാർക്ക് വേഗത്തിൽ എത്തിച്ചേരാനും എൻഎച്ച് 66 ലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇത് സഹായിക്കും.

ALSO READ: ആക്കുളം മുതൽ കോവളം വരെ! തിരുവനന്തപുരത്ത് വാട്ടർ മെട്രോ സാധ്യമോ?

ഒഴിവാക്കിയ സ്റ്റേഷനുകൾ

ആസ്റ്റർ, അമൃത, കോതാട്, തേവര, ചെറിയംതുരുത്ത്, മുളവുകാട് എന്നീ ആറ് ടെർമിനലുകളാണ് മാസ്റ്റർ പ്ലാനിൽ നിന്ന് ഒഴിവാക്കിയത്. ലാഭകരമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. ഗതാഗത വകുപ്പ് അനുമതിയും നൽകി. പ്രായോഗിക പ്രവർത്തനങ്ങൾ, ബോട്ട് ഗതാഗതം, ഭരണപരമായ തടസ്സങ്ങൾ എന്നിവ കാരണമാണ് ആറ് ടെർമിനലുകൾ ഒഴിവാക്കിയതെന്നാണ് അധികൃതർ വ്യക്തമാക്കി.

ആസ്റ്റർ- കനാലിന്റെ ആഴക്കുറവ്, പാലത്തിന്റെ ഉയരക്കുറവ്, ചീനവലകൾ, അമൃത – സാങ്കേതികവും പ്രായോഗികവുമായ തടസ്സങ്ങൾ, കോതാട് – നിർദിഷ്ട പാലം കാരണം ബോട്ടുകൾ തിരിക്കാനുള്ള പ്രയാസം, തേവര – ആവശ്യമായ സർക്കാർ ഭൂമി ലഭ്യമല്ലാത്തത്, ചെറിയംതുരുത്ത്- വരാനിരിക്കുന്ന പുതിയ പാലം, മുളവുകാട് – യാത്രക്കാരുടെ എണ്ണത്തിലെ കുറവ് എന്നീ കാരണങ്ങളാണ് ഇവ ഒഴിവാക്കാൻ കാരണം.

അംഗീകൃത ഡിപിആറിൽ കെഎംആർഎൽ ഔദ്യോഗികമായി ഭേദഗതി വരുത്തണം, നെട്ടൂർ ടെർമിനലിന്റെ നിർമാണം സംസ്ഥാന ഖജനാവിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കരുത്, നിലവിൽ ഏറ്റെടുത്ത ഭൂമിയിൽ തന്നെ നിർമാണം പൂർത്തിയാക്കണം എന്നീ പ്രധാന വ്യവസ്ഥകൾക്ക് വിധേയമായാണ് സംസ്ഥാന സർക്കാർ നിർദേശത്തിന് അംഗീകാരം നൽകിയത്.

കൂടാതെ, നിലവിൽ ഏറ്റെടുത്ത ഭൂമിയിൽ തന്നെ നിർമാണം പൂർത്തിയാക്കണം, അധിക തീരദേശ നിയന്ത്രണ മേഖല അനുമതികൾ ആവശ്യമില്ലാത്ത രീതിയിലായിരിക്കണം, ഉൾനാടൻ ജലഗതാഗതം, സുരക്ഷ, എൻജിനീയറിങ് മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കണം തുടങ്ങിയ നിർദേശങ്ങളും സർക്കാർ നൽകി.

English Summary:

Kochi Metro Rail Ltd plans to develop the proposed Nettoor Water Metro terminal as a major intermediate hub connecting busy stations such as Vyttila, Thaikkudam, Edakochi and Kumbalam. The terminal is expected to serve as an important feeder point for passengers travelling towards the Kakkanad–Infopark IT corridor and could help reduce traffic congestion on NH 66.

Follow Us