AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Water Tank Collapse:കൊച്ചിയിൽ ജലവിതരണം മുടങ്ങും; ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ ഇതൊക്കെ

Kochi Thammanam Water Tank Collapse: ടാങ്ക് നേരെ ആക്കി എടുക്കാൻ സമയം എടുക്കും എന്നാണ് സൂചന. അതേസമയം ടാങ്കിന്റെ ഓവർഫ്ലോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും കാലപ്പഴക്കം കണക്കിലെടുക്കാത്തതാണ് വലിയ അപകടത്തിലേക്ക് നയിച്ചത് എന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു

Kochi Water Tank Collapse:കൊച്ചിയിൽ ജലവിതരണം മുടങ്ങും; ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ ഇതൊക്കെ
Kochi Water Tank CollapseImage Credit source: special arrangement
ashli
Ashli C | Updated On: 10 Nov 2025 09:13 AM

കൊച്ചി: എറണാകുളം തമ്മനത്തെ കുടിവെള്ള ജലസംഭരണി തകർന്നതിനെ തുടർന്ന് കൊച്ചി നഗരത്തിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും. തൃപ്പൂണിത്തുറ മേഖലയിൽ പൂർണമായും പേട്ടയിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ടാങ്ക് നേരെ ആക്കി എടുക്കാൻ സമയം എടുക്കും എന്നാണ് സൂചന. അതേസമയം ടാങ്കിന്റെ ഓവർഫ്ലോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും കാലപ്പഴക്കം കണക്കിലെടുക്കാത്തതാണ് വലിയ അപകടത്തിലേക്ക് നയിച്ചത് എന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു.

പകരം സംവിധാനം ഒരുക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. അതേസമയം ടാങ്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മറുപടി പറയേണ്ടത് വാട്ടർ ടാങ്ക് അതോറിറ്റി ആണെന്ന് കൊച്ചി മേയർ എം അനിൽകുമാർ. മറ്റൊരു വാൽവ് ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്യുവാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പലപ്പോഴായി ടാങ്കിൽ നിന്നും വെള്ളം ഒഴുകിപ്പോകാറുണ്ട് എന്നും മേയർ വെളിപ്പെടുത്തി.

ALSO READ: പുലർച്ചയായതിനാൽ ആളുകൾ അറിയാൻ വൈകിയതിനാൽ ദുരന്തം ഇരട്ടിയാക്കി. റോഡുകളിലേക്ക്  വെള്ളത്തിൽ വാഹനങ്ങൾ അടക്കം ഒഴുകിപ്പോയി

വാട്ടർ അതോറിറ്റിയുടെ 40 വർഷത്തോളം പഴക്കമുള്ള പടുകൂറ്റൻ ടാങ്കാണ് പുലർച്ചെ മൂന്നുമണിയോടെ തകർന്നത്. പുലർച്ച സമയത്ത് തകർന്നതിനാൽ തന്നെ അപകടത്തിന്റെ ആഘാതവും വർദ്ധിച്ചു. 1.35 കോടി ലിറ്റർ ശേഷമുള്ള ടാങ്കിൽ 1.10 കോടി വെള്ളം ഉണ്ടായിരുന്നതാണ് റിപ്പോർട്ട്. ടാങ്ക് തകർന്നതോടെ പത്തോളം വീടുകളിലാണ് വെള്ളം കയറിയത്.

കൂടാതെ സമീപത്തുണ്ടായിരുന്ന മതിലുകളും തകർന്നു. നിർത്തിയിട്ട വാഹനങ്ങളെല്ലാം ഒലിച്ചുപോയി അവയ്ക്കും നല്ല കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ 45ാം ഡിവിഷനിലെ ജലസംഭരണിയാണ് തകർന്നത്. തൃപ്പൂണിത്തറ മേഖലയിൽ പൂർണ്ണമായി ജലവിതരണം തടസ്സപ്പെടുമെന്നാണ് റിപ്പോർട്ട്. പേട്ടഭാഗത്ത് ഭാഗികമായാണ് ജലവിതരണം തടസ്സപ്പെടുക.