AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Car Fire: കൊല്ലം ദേശീയപാതയില്‍ കാര്‍ കത്തി, ഒരാള്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം

Kollam Car Fire Updates: ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവമുണ്ടായത്. കാര്‍ ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നീട് പെട്ടെന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു.

Kollam Car Fire: കൊല്ലം ദേശീയപാതയില്‍ കാര്‍ കത്തി, ഒരാള്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം
Shiji M K
Shiji M K | Updated On: 17 Jun 2024 | 06:06 AM

കൊല്ലം: ചാത്തന്നൂര്‍ ദേശീയപാതയില്‍ കാര്‍ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം. ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനിലാണ് സംഭവമുണ്ടായാത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയുടെ വാഹനമാണ് അഗ്നിക്കിരയായത്. ഒരു സ്ത്രീയാണ് മരിച്ചതെന്നാണ് നിഗമനം. ആത്മഹത്യയാണെന്ന് സംശയമുണ്ട്.

ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവമുണ്ടായത്. കാര്‍ ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നീട് പെട്ടെന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കാറിനുള്ളിലുണ്ടായിരുന്ന വ്യക്തിയും പൂര്‍ണമായി കത്തിയമര്‍ന്നിട്ടുണ്ട്. ആരാണ് കാര്‍ ഓടിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.

കാറില്‍ നിന്ന് തീ ഉയരുന്നതുകണ്ട ബൈക്ക് യാത്രക്കാരന്‍ ഹെല്‍മെറ്റ് കൊണ്ട് ചില്ല് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു. കല്ലമ്പലം, പരവൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.