Kottarakkara Accident: കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം; നിരവധി പേർക്ക് പരിക്ക്

Kottarakkara KSRTC Tanker Lorry Accident: വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഉടൻ തന്നെ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയും അവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെയും ടാങ്കർ ലോറിയുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.

Kottarakkara Accident: കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം; നിരവധി പേർക്ക് പരിക്ക്

Kottarakkara Accident

Published: 

28 Jan 2026 | 05:59 PM

കൊട്ടാരക്കര: കൊല്ലം – കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ വച്ച് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം (Kottarakkara Accident). ഒരേ ദിശയിൽ വന്ന രണ്ട് കെഎസ്ആർടിസി ബസുകളും എതിർദിശയിൽ എത്തിയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വയയ്ക്കലിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ ചങ്ങലയപകടം നടന്നത്.

കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും ഒരു ഓർഡിനറി ബസും എതിർദിശയിൽ നിന്ന് വന്ന ടാങ്കറുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്, വയയ്ക്കലിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ മറികടക്കാൻ ശ്രമത്തിനിടെയാണ് വലിയ അപകടം ഉണ്ടായത്.

ALSO READ: ആദിത്യയുടെ മരണം: ‘കൊറിയൻ സുഹൃത്ത്’ കബളിപ്പിക്കലോ? പുസ്തകത്തിൽ കൊറിയൻ ഭാഷയിലും കുറിപ്പ്

ഈ സമയത്താണ് എതിർദിശയിൽ നിന്ന് ടാങ്കർ ലോറി എത്തിയത്. ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായ ഫാസ്റ്റ് പാസഞ്ചർ ബസ് നേരെ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഉടൻ തന്നെ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയും അവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു.

അപകടത്തിൽ കെഎസ്ആർടിസി ബസിന്റെയും ടാങ്കർ ലോറിയുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ബസ് ഡ്രൈവറെയും ടാങ്കർ ലോറി ഡ്രൈവറെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിക്കാനായത്. അഗ്നിരക്ഷാ സേനയും പോലീസും വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തെത്തുടർന്ന് എംസി റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Follow Us
Related Stories
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 27 വയസുകാരനായ മലയാളി മരിച്ചു; ദുബായിൽ എത്തിയത് എട്ടുമാസം മുമ്പ്
ആശ്വാസവും ആശങ്കയും ഉണ്ട്! കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിലെ വെള്ളപ്പൊക്ക നില
Kerala Rain Alert: പെയ്തൊഴിയാതെ പെരുമഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Kerala Lottery Result Today: ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇതാ ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം!
Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ
CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ