കോവളം സ്പാ പീഡനം: സഹ ഉടമയും ഹെൽത്ത് ഇൻസ്‌പെക്ടറുമായ സ്ത്രീ അ‌റസ്റ്റിൽ; തെളിവുകൾ കണ്ടെടുത്ത് SIT

Kovalam Spa Case: ഇപ്പോൾ അ‌റസ്റ്റിലായ മായയും നേരത്തെ അ‌റസ്റ്റിലായ അ‌നുരൂപും ചേർന്നാണ് സ്പായ്ക്കായി പണം മുടക്കിയത്. സ്പായിൽനിന്നുള്ള വരുമാനവും ഇവർ പങ്കുവെച്ചു എന്ന് അ‌ന്വേഷണസംഘം കണ്ടെത്തി. സ്പായിൽനിന്നുള്ള വരുമാനം അനുരൂപ് വഴി മായയുടെ ബാങ്ക് അക്കൗണ്ടിലും എത്തിയിരുന്നു. അനുരൂപിന്റെയും ഇയാളുടെ ബിനാമി നിഷാന്തിന്റെയും മൊബൈൽ ഫോണുകൾ എസ്ഐടി പിടിച്ചെടുത്തിരുന്നു

കോവളം സ്പാ പീഡനം: സഹ ഉടമയും ഹെൽത്ത് ഇൻസ്‌പെക്ടറുമായ സ്ത്രീ അ‌റസ്റ്റിൽ; തെളിവുകൾ കണ്ടെടുത്ത് SIT

Kovalam Spa Case Female Health Inspector Arrested

Published: 

29 Oct 2026 | 07:56 AM

തിരുവനന്തപുരം: കോവളത്തെ സ്പായിൽ ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസുകാരി മാസങ്ങളോളം പീഡനത്തിനിരയായ കേസിൽ സ്പായുടെ യഥാർഥ ഉടമകളിലൊരാളും ഹെൽത്ത് ഇൻസ്പെക്ടറുമായ സ്ത്രീ അ‌റസ്റ്റിൽ. ന​ഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ കല്ലറ പാങ്ങോട് മഹേഷ് ഭവനിൽ വിസി മായ (42) ആണ് അറസ്റ്റിലായത്. ഇതോടെ കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ ഇളയസഹോദരി, അവരുടെ ഭർത്താവ്, കോവളത്തും വിഴിഞ്ഞത്തുമുള്ള സ്പാകളുടെ നടത്തിപ്പുകാരായ ആലപ്പുഴ സ്വദേശി സജിത്ത് കുമാർ, പൂവാർ തിരുപുറം സ്വദേശി നിഷാന്ത്, സ്പാ ഉടമയായ അ‌നുരൂപ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്‌.

കേസിൽ ഇതിനകം അ‌റസ്റ്റ് ചെയ്യപ്പെട്ട അ‌നുരൂപിന്റെ സുഹൃത്താണ് മായ. തിരുവനന്തപുരം കോർപ്പറേഷന്റെ ഉള്ളൂർ സോണൽ ഓഫീസിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു അനുരൂപ്. കഴിഞ്ഞ ഒന്നരവർഷമായി അനുരൂപും മായയും സൗഹൃദത്തിലാണ്. ഇരുവരും ചേർന്നാണ് സ്പായ്ക്കായി പണം മുടക്കിയത്. കേസിൽ ഇതിനകം അ‌റസ്റ്റിലായ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിക്കും.

ALSO READ: ചേരാനല്ലൂർ അപകടം: മുൻകൂർ ജാമ്യം വേണം, രണ്ടാം പ്രതിയായ ജഡ്ജി ഹൈക്കോടതിയിൽ; അ‌റസ്റ്റിൽ തീരുമാനം ഇന്നറിയാം

ഇപ്പോൾ അ‌റസ്റ്റിലായ മായയും നേരത്തെ അ‌റസ്റ്റിലായ അ‌നുരൂപും ചേർന്നാണ് സ്പായ്ക്കായി പണം മുടക്കിയത്. സ്പായിൽനിന്നുള്ള വരുമാനവും ഇവർ പങ്കുവെച്ചു എന്ന് അ‌ന്വേഷണസംഘം കണ്ടെത്തി. സ്പായിൽനിന്നുള്ള വരുമാനം അനുരൂപ് വഴി മായയുടെ ബാങ്ക് അക്കൗണ്ടിലും എത്തിയിരുന്നു. അനുരൂപിന്റെയും ഇയാളുടെ ബിനാമി നിഷാന്തിന്റെയും മൊബൈൽ ഫോണുകൾ എസ്ഐടി പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളിൽ മായയുമായി നടത്തിയ വാട്സാപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കണ്ടെടുത്തിരുന്നു.

പെൺകുട്ടിയെ സ്പായിൽ കൊണ്ടുവന്നതും കുട്ടി പീഡനത്തിനിരയായതും മായ അറിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. ദിവസവും നിശ്ചിതതുക അനുരൂപിന്റെ ഗൂഗിൾപേ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് മായ അയച്ചിരുന്നുവെന്നും കണ്ടെത്തി. തുടർന്ന് മായയെ എസ്.ഐ.ടി. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തെളിവുകൾ നിരത്തി നടത്തിയ ചോദ്യം ചെയ്യലിൽ മായം കുറ്റം സമ്മതിച്ചു.

അറസ്റ്റ്‌ രേഖപ്പെടുത്തിയ മായയെ റിമാൻഡ് ചെയ്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നാലുവർഷം മുൻപ് താത്കാലികാടിസ്ഥാനത്തിലാണ് മായ നഗരൂർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമസേനയുടെ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ ഇവർ വെങ്ങാനൂർ കക്കാക്കുഴിയിലാണ് താമസം. കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ട് ഇനി പെൺകുട്ടിയെ എത്തിച്ച ഇടനിലക്കാരെ കൂടി കണ്ടെത്താനുണ്ട്.

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോവളത്തെ സ്പാ കേന്ദ്രീകരിച്ച് നടന്ന പീഡനം പുറത്തായത്. പോലീസ് പെൺകുട്ടിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതിക്കാർ സമർപ്പിച്ച രേഖകളിൽ 20 വയസ്സായിരുന്നു പെൺകുട്ടിയുടെ പ്രായം. എന്നാൽ, ഇതിൽ പൊലീസിന് സംശയം തോന്നി. പെൺകുട്ടി പഠിച്ച സ്കൂളിന്റെ വിലാസം കണ്ടെത്തി അവരിൽനിന്ന് വിവരങ്ങൾ തേടി.

അന്വേഷണത്തിൽ, പെൺകുട്ടിയുടെ പ്രായം 16 വയസ്സാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. കോവളത്തെ സ്പാ നടത്തിപ്പുകാരായ നിശാന്ത്, സജിത്ത് കുമാർ എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്. പിന്നാലെയാണ് സ്പായുടെ ഉടമ അനുരൂപാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെയും ഇപ്പോൾ സഹ ഉടമയായ മായയെയും അ‌റസ്റ്റ് ചെയ്യുകയായിരുന്നു.

English Summary

A woman, who is one of the actual owners of a spa in Kovalam and also serves as a health inspector has been arrested in connection with a case involving the abuse of a 16-year-old girl from Andhra Pradesh over several months. The arrested individual is V.C. Maya (42), a resident of Mahesh Bhavan, Kallara Pangode, who works as a temporary Junior Health Inspector for the Nagarur Panchayat. With this, the total number of accused arrested in the Kovalam spa abuse case has reached six.

Loading...
Unable to load recommendations.
Follow Us
Related Stories
ചേരാനല്ലൂർ അപകടം: മുൻകൂർ ജാമ്യം വേണം, രണ്ടാം പ്രതിയായ ജഡ്ജി ഹൈക്കോടതിയിൽ; അ‌റസ്റ്റിൽ തീരുമാനം ഇന്നറിയാം
Kerala Weather Update: മഴ കുറയും, ചൂട് വർദ്ധിക്കും; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്
മന്ത്രിമാര്‍ക്ക് 25000 വീതം, എംഎല്‍എമാര്‍ക്ക് 28000 രൂപയും, ശമ്പള വര്‍ദ്ധനവിന് അംഗീകാരം നല്‍കി മന്ത്രിസഭ
ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു;വീട്ടിൽ വീണ്ടും പരിശോധന
MVD : ടാക്സ് കുടിശ്ശിക അടച്ച് തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് എം.വി.ഡി, വാഹന ഉടമകൾക്ക് സുവർണ്ണാവസരം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു