AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Koyilandy Student Death: നെറ്റിയിലും താടിയിലും മുറിവ്; സൈക്കോളജി വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Koyilandy Psychology Student Death: ശ്രീനന്ദയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുള്ളതായാണ് കണ്ടെത്തൽ. ഇതോടെ സംഭവത്തിൽ ദുരൂഹത ഏറുകയാണ്.

Koyilandy Student Death: നെറ്റിയിലും താടിയിലും മുറിവ്; സൈക്കോളജി വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ശ്രീനന്ദImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 25 Feb 2026 | 02:47 PM

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ സൈക്കോളജി വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാറിൻ്റെയും ലിസിയുടെയും മകൾ ശ്രീനന്ദ (21) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിനിയാണ് ശ്രീനന്ദ.

ചൊവ്വാഴ്ച (ഇന്നലെ) വൈകിട്ടാണ് ശ്രീനന്ദയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ കോളജിൽ നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയിൽ ശ്രദ്ധിച്ചത്. ജനലിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പിതാവ് സമീപവാസികളുടെ സഹായത്തോടെ വാതിൽ തകർത്താണ് വീട്ടിനുള്ളിൽ കയറിയത്.

ALSO READ: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് വീണു! ഇത്തവണ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത്

ശ്രീനന്ദയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുള്ളതായാണ് കണ്ടെത്തൽ. ഇതോടെ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിന് പിന്നാലെ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Follow Us