AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sarovaram Bus Accident: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കിനീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kozhikode Sarovaram Bus Accident: സരോവരത്ത് ബസ് റിപ്പയർ ചെയ്യുന്നതിനിടെ ഉയർത്തി നിർത്തിയിരുന്ന ജാക്കി തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ ബസിനടിയിൽ പണിചെയ്തുകൊണ്ടിരുന്ന തൊഴിലാളി അതിനടിയിൽ കുടുങ്ങുകയായിരുന്നു. ഗിരി പ്രസാദ് ഉൾപ്പെടെ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് മറ്റ് രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്.

Sarovaram Bus Accident: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കിനീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Edited By: Arun Nair | Updated On: 25 Apr 2026 | 04:36 PM

കോഴിക്കോട്: സരോവരം പാർക്കിന് സമീപം ബസ് അറ്റകുറ്റപ്പണിക്കിടെ അപകടം (Kozhikode Sarovaram Park Accident). സംഭവത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സരോവരത്ത് ബസ് റിപ്പയർ ചെയ്യുന്നതിനിടെ ഉയർത്തി നിർത്തിയിരുന്ന ജാക്കി തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ ബസിനടിയിൽ പണിചെയ്തുകൊണ്ടിരുന്ന തൊഴിലാളി അതിനടിയിൽ കുടുങ്ങുകയായിരുന്നു. ഗിരി പ്രസാദ് ഉൾപ്പെടെ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ALSO READ: കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി, വിരമിച്ചവരോടുള്ള ഡിഎ വിവേചനം സുപ്രീംകോടതി റദ്ദാക്കി

ഉടൻ തന്നെ മൂന്നുപോരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഗിരി പ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ് മറ്റ് രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്. മരിച്ച ഗിരി പ്രസാദിന്റെ മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ

കേരളത്തിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ റിപ്പോർട്ട്.  ഗ്രീൻ അലർട്ടാണ് ഇതിൻ്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയതോ അല്ലെങ്കിൽ നേരിയതോ ആയ മഴക്ക് സാധ്യതയുണ്ട്.  ഏപ്രിൽ 12, 13 തീയതികളിൽ സംസ്ഥാനത്ത്  ‌തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലും ഗ്രീൻ അലർട്ടുണ്ട്.

Follow Us