Kozhikode strong room controversy: യുഡിഎഫ് ആരോപണം പൊളിയുന്നു, കോഴിക്കോട് സ്‌ട്രോങ് റൂം വിവാദത്തിൽ ഉദ്യോ​ഗസ്ഥർ ചട്ടലംഘനം നടത്തിയിട്ടില്ല

Kozhikode Strong Room Controversy Latest Update: സ്ഥാനാർത്ഥിയുടെ ഏജന്റ് തന്നെ ഒപ്പിട്ട രേഖകൾ പുറത്തുവന്നതോടെ യുഡിഎഫ് ഉന്നയിച്ച അട്ടിമറി ശ്രമം എന്ന ആരോപണം രാഷ്ട്രീയമായി തിരിച്ചടിയായിരിക്കുകയാണ്. മതിയായ അറിയിപ്പില്ലാതെയാണ് റൂം തുറന്നതെന്ന വാദം ഇതോടെ പൊളിഞ്ഞു. കൊയിലാണ്ടി വരണാധികാരിക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അവിടെയും നടപടിക്രമങ്ങളിൽ പിഴവില്ലെന്നാണ് കമ്മീഷന്റെ അന്തിമ റിപ്പോർട്ട്.

Kozhikode strong room controversy: യുഡിഎഫ് ആരോപണം പൊളിയുന്നു, കോഴിക്കോട് സ്‌ട്രോങ് റൂം വിവാദത്തിൽ ഉദ്യോ​ഗസ്ഥർ ചട്ടലംഘനം നടത്തിയിട്ടില്ല

Kozhikode Strong Room Controversy ( പ്രതീകാത്മക ചിത്രം)

Published: 

02 May 2026 | 05:49 PM

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കൺവെൻഷൻ സെന്ററിലെ സ്‌ട്രോങ് റൂമുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച അട്ടിമറി ആരോപണങ്ങളിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരണാധികാരികൾ വീഴ്ച വരുത്തിയിട്ടില്ലെന്നും അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മെറ്റീരിയൽ റൂം വരണാധികാരി രാഷ്ട്രീയ പാർട്ടികളെ അറിയിക്കാതെ തിടുക്കത്തിൽ തുറന്നുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന പരാതി. എന്നാൽ, ഈ വാദത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. റൂം തുറന്നത് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയയുടെ ഭർത്താവും ഏജന്റുമായ അഡ്വ. ഷഹസാദിന്റെ സാന്നിധ്യത്തിലാണെന്ന് റിട്ടേണിംഗ് ഓഫീസറുടെ രേഖകൾ വ്യക്തമാക്കുന്നു.

Also Read: Kerala Election Counting 2026: കേരളം ഒരുങ്ങി; വോട്ടെണ്ണാന്‍ ഇനി രണ്ട് ദിനം മാത്രം; ആദ്യ ഫലസൂചന എപ്പോള്‍?

എങ്കോർ സോഫ്റ്റ്‌വെയർ വെരിഫിക്കേഷനായി അന്ന് രാവിലെ 11.15-ന് തുറന്ന റൂം ഉച്ചയ്ക്ക് 1.45-ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തന്നെയാണ് അടച്ചതെന്നും കമ്മീഷൻ സ്ഥിരീകരിച്ചു. സീൽ ചെയ്യാത്ത മെറ്റീരിയൽ റൂം ആണ് തുറന്നതെന്നും ഇത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണെന്നും വരണാധികാരികൾ നൽകിയ വിശദീകരണം കമ്മീഷൻ അംഗീകരിച്ചു.

യുഡിഎഫ് ആരോപണം തിരിച്ചടിയാകുന്നു

സ്ഥാനാർത്ഥിയുടെ ഏജന്റ് തന്നെ ഒപ്പിട്ട രേഖകൾ പുറത്തുവന്നതോടെ യുഡിഎഫ് ഉന്നയിച്ച അട്ടിമറി ശ്രമം എന്ന ആരോപണം രാഷ്ട്രീയമായി തിരിച്ചടിയായിരിക്കുകയാണ്. മതിയായ അറിയിപ്പില്ലാതെയാണ് റൂം തുറന്നതെന്ന വാദം ഇതോടെ പൊളിഞ്ഞു. കൊയിലാണ്ടി വരണാധികാരിക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അവിടെയും നടപടിക്രമങ്ങളിൽ പിഴവില്ലെന്നാണ് കമ്മീഷന്റെ അന്തിമ റിപ്പോർട്ട്. വോട്ടെണ്ണൽ നടക്കാനിരിക്കെ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് ആശ്വാസമായി.

സംഭവം ഇങ്ങനെ

കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കൺവെൻഷൻ സെന്ററിലായിരുന്നു വിവിധ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ ( EVM ) സൂക്ഷിച്ചിരുന്നത്. ഏപ്രിൽ 20-ന് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിംഗ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഒരു മുറി ( Material Room ) ഉദ്യോഗസ്ഥർ തുറന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. സ്ഥാനാർത്ഥികളെയോ ഏജന്റുമാരെയോ മുൻകൂട്ടി അറിയിക്കാതെ, അതീവ സുരക്ഷാ മേഖലയിലുള്ള മുറി ഉദ്യോഗസ്ഥർ തുറന്നത് വോട്ടെണ്ണലിൽ അട്ടിമറി നടത്താനാണെന്ന് യുഡിഎഫ് ആരോപിച്ചു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.

എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾ ഉള്ള മുറിയല്ല തുറന്നതെന്നും, തെരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയറായ എങ്കോറിൽ ഡാറ്റാ എൻട്രി നടത്തുന്നതിനായി വോട്ടിംഗ് രേഖകൾ ( സീൽ ചെയ്യാത്ത ഫോമുകൾ ) സൂക്ഷിച്ച മുറിയാണ് തുറന്നതെന്നും അധികൃതർ വ്യക്തമാക്കി. മുറി തുറന്നപ്പോൾ ഫാത്തിമ തഹലിയയുടെ ഭർത്താവും തെരഞ്ഞെടുപ്പ് ഏജന്റുമായ അഡ്വ. ഷഹസാദ് അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നതെന്നും വ്യക്തമാക്കുന്ന രേഖകൾ പിന്നീട് പുറത്തുവന്നു. ഇത് യുഡിഎഫിന്റെ അറിഞ്ഞില്ല എന്ന വാദത്തെ ദുർബലപ്പെടുത്തി.

പരാതിയെത്തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തുകയും, നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്ന് കണ്ടെത്തി ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്നും ചട്ടലംഘനം നടന്നിട്ടില്ലെന്നുമുള്ള കമ്മീഷന്റെ ഇപ്പോഴത്തെ തീരുമാനം പുറത്തുവരുന്നത്.

English Summary

The Election Commission has dismissed UDF’s allegations of a breach in the Kozhikode strong room, stating that no rules were violated by the officials. Documents revealed that the room was opened for software verification in the presence of political agents, including the UDF candidate’s representative.

Follow Us
Related Stories
Kerala Weather Update: ഓറഞ്ച് അലർട്ടാണേ.. ഇന്നും പെരുമഴ, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു