Traffic Restrictions: കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം, 3 മണി മുതൽ ശ്രദ്ധിച്ചോണേ…

Kozhikode Traffic Diversion: 3 മണി മുതലാണ് നിയന്ത്രണങ്ങൾ. ഗാന്ധി റോഡ് ജംഗ്ഷന്‍ മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വരെയുളള ബീച്ച് റോഡില്‍ യതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും യാത്ര ചെയ്യേണ്ടവര്‍ തടസ്സങ്ങള്‍ ഒഴിവാക്കാനായി നേരത്തെ പുറപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Traffic Restrictions: കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം, 3 മണി മുതൽ ശ്രദ്ധിച്ചോണേ...

പ്രതീകാത്മക ചിത്രം

Updated On: 

07 Nov 2026 | 06:47 AM

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇന്ന് (നവംബർ 6) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോൺഗ്രസ് മഹാറാലിയോട് അനുബന്ധിച്ചാണ് നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം 3 മണി മുതലാണ് നിയന്ത്രണങ്ങൾ. ഗാന്ധി റോഡ് ജംഗ്ഷന്‍ മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വരെയുളള ബീച്ച് റോഡില്‍ യതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും യാത്ര ചെയ്യേണ്ടവര്‍ തടസ്സങ്ങള്‍ ഒഴിവാക്കാനായി നേരത്തെ പുറപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണങ്ങൾ

  1. എലത്തൂര്‍, പാവങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷന് സമീപം ആളുകളെ ഇറക്കിയ ശേഷം ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ച് ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.
  2. കാരപ്പറമ്പ്, കുന്ദമംഗലം, മലപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം ജംഗ്ഷന്‍ – സരോവരം ജംഗ്ഷന്‍ വഴി അശോകപുരം ജംഗ്ഷനില്‍ ആളുകളെ ഇറക്കി, ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ചിലേക്ക് പാര്‍ക്കിംഗിനായി പോകണം.
  3. രാമനാട്ടുകര, മെഡിക്കല്‍ കോളജ്, തൊണ്ടയാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയറ – അരയിടത്തുപാലം അണ്ടര്‍പാസ് വഴി സരോവരം ജംഗ്ഷന്‍ – അശോകപുരം ജംഗ്ഷനില്‍ ആളെ ഇറക്കി ഗാന്ധി റോഡ് വഴി സൗത്ത് ബീച്ചിലോ കോതി ബീച്ചിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്.
  4. ഫറോക്ക്, ബേപ്പൂര്‍, മീഞ്ചന്ത, മാങ്കാവ് ഭാഗത്തുനിന്ന് വരുന്നവ വാഹനങ്ങൾ പുതിയറ – അരയിടത്തുപാലം അണ്ടര്‍പാസ് വഴി സരോവരം ജംഗ്ഷന്‍ – അശോകപുരം ജംഗ്ഷനില്‍ ആളുകളെ ഇറക്കി ഗാന്ധി റോഡ് വഴി സൗത്ത് അല്ലെങ്കില്‍ കോതി ബീച്ച് ഭാഗത്ത് പാര്‍ക്ക് ചെയ്യണം.
  5. കൂടാതെ, വൈകുന്നേരം നാല് മണി മുതല്‍ മാനാഞ്ചിറ – സി.എച്ച്. ഫ്ലൈഓവര്‍ വഴി ബീച്ചിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

ALSO READ: കാക്കനാട് അ‌പകടം സിസ്റ്റത്തിന്റെ പരാജയം, ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാർ: ​ഹൈക്കോടതി

പാലാരിവട്ടം ഗതാഗതനിയന്ത്രണം

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണ പ്രർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം. മാർട്ടിൻ ചർച്ചിന് സമീപം പൈലിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത്. പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിനു സമീപം പൈലിങ് പ്രവൃത്തികൾ നടത്തുന്നതിനാൽ, ശ്രീനാരായണ ജംക്​ഷൻ (എസ്.എൻ. ജംക്​ഷൻ) മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡിലാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്കുള്ള വാഹനങ്ങൾ എസ്‍എൻ  ജംക്ഷനിൽ നിന്ന് പാലാരിവട്ടം ജംക്​ഷനിലെത്തി വലത്തോട്ടു തിരിഞ്ഞു പോകേണ്ടതാണ്.

English Summary:

Traffic restrictions will be imposed across Kozhikode city on November 7 in connection with a mega rally organized by the Congress party. The restrictions will come into effect from 3 PM, and vehicle parking will be strictly prohibited on Beach Road between Gandhi Road Junction and the Corporation Office.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Weather Update: ഉച്ചത്തിരിഞ്ഞ് മഴ തന്നെ! സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം
Private Bus: കാക്കനാട് അ‌പകടം സിസ്റ്റത്തിന്റെ പരാജയം, ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാർ: ​ഹൈക്കോടതി
കമന്റിട്ടവരും പോക്സോ കേസ് പ്രതികളാകും; മീനങ്ങാടി വിനോദയാത്ര വിവാദം: ​സൈബർ പോലീസ് കേസെടുത്തു
മുൻ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം വിടുന്നു ; കോഴിക്കോട് പ്രവർത്തിക്കാൻ നീക്കം, പാർട്ടിക്ക് കത്ത് നൽകി
Sabarimala Mandala Kalam: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് ; ശബരിമല തീർത്ഥാടകർക്ക് യാത്ര സൗകര്യവുമായി കെഎസ്ആർടിസി
ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ്, കെ.പി.സി.സി പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി