Vijil Missing Case: കോഴിക്കോട് വിജിൽ കൊലപാതക കേസ്; അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികളുടെ മൊഴി
Kozhikode Vijil Murder Case: വിജിലിൻ്റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെയാണ് എലത്തൂർ പോലീസ് പിടികൂടിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട്: അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച കോഴിക്കോട് സ്വദേശി വിജിലിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എട്ട് മാസങ്ങൾക്ക് ശേഷം ഒരു അസ്തിൽ കടലിൽ ഒഴുക്കിയതായി പ്രതികൾ പോലീസിന് മൊഴി നൽകി. വിജിലിന്റെ ബൈക്കും മൊബൈൽ ഫോണും കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വിജിലിൻ്റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെയാണ് എലത്തൂർ പോലീസ് പിടികൂടിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെ തുടർന്ന് വിജിൽ മരണപെട്ടതോടെ, സുഹൃത്തുക്കൾ ചേർന്ന് കുഴിച്ചിടുകയായിരുന്നു. സരോവരം പാർക്കിൽ കുഴിച്ചിട്ടെന്നായിരുന്നു നേരത്തെ പ്രതികൾ മൊഴി നൽകിയിരുന്നത്. പ്രദേശത്ത് ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തിയേക്കും.
എലത്തൂർ വെസ്റ്റ്ഹിൽ സ്വദേശിയായ വിജിലിനെ (29) 2019 മാർച്ച് മുതലാണ് കാണാതായത്. അമിതമായി ലഹരി ഉപയോഗിച്ച വിജിലിനെ അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതിന് പിന്നാലെ ഇവർ കോഴിക്കോട് സരോവരത്തെ ചതുപ്പിൽ വിജിലിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
ALSO READ: 2019ൽ കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി; 2 സുഹൃത്തുക്കൾ കോഴിക്കോട് അറസ്റ്റിൽ
വിജിലിനെ കാണാതായ ദിവസം പ്രതികളിൽ ഒരാളായ നിഖിലും വിജിലും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. സരോവരത്തെ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് ഇവർ ലഹരി ഉപയോഗിച്ചത്.
വിജിൽ അമിതമായ അളവിൽ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായാണ് വിവരം. അടുത്ത ദിവസം വിജിലിനെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തി. ജീവനില്ലെന്ന് മനസിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.