India Pakistan Conflict: മുന്നറിയിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി; സൈറൺ മുഴങ്ങിയാൽ എന്തു ചെയ്യണം; അറിയേണ്ടതെല്ലാം

Air Strike Warning: വ്യോമാക്രമണ മുന്നറിയിപ്പ് സയറൺ മുഴങ്ങാനുള്ള സാധ്യത പരിഗണിച്ച് സ്വീകരിക്കേണ്ട മുൻകരുതലും, സയറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

India Pakistan Conflict: മുന്നറിയിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി; സൈറൺ മുഴങ്ങിയാൽ എന്തു ചെയ്യണം; അറിയേണ്ടതെല്ലാം

Air Strike Warning

Published: 

10 May 2025 07:30 AM

തിരുവനന്തപുരം: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.വ്യോമാക്രമണ മുന്നറിയിപ്പ് സയറൺ മുഴങ്ങാനുള്ള സാധ്യത പരിഗണിച്ച് സ്വീകരിക്കേണ്ട മുൻകരുതലും, സയറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

പൊതുജനങ്ങള്‍ എന്തൊക്കെ ചെയ്യണം?

  • ഒരാഴ്ച ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ പലവ്യഞ്ജനങ്ങൾ, എണ്ണ, ഗ്യാസ് എന്നിവ സൂക്ഷിച്ചുവെക്കുക.
  • കുടിവെള്ളം, ഡ്രൈ ഫുഡും, അടിസ്ഥാന മരുന്നുകളും അടങ്ങിയ ഒരു വീട്ടിലെ കുടുംബാംഗങ്ങൾക്ക് എമർജൻസി കിറ്റ് തയ്യാറാക്കി വെയ്ക്കുക
  • 90 സെക്കന്റഡ് സയറൺ സിഗ്നലുകൾ നീണ്ട് നിൽക്കുന്നതെങ്കിൽ അപകടം സൂചനയും, 30 സെക്കന്റ് മാത്രം നീണ്ട് നിൽക്കുന്നതെങ്കിൽ സുരക്ഷിതമെന്നും സൂചന

Also Read:കാസർകോട് ജില്ലയിലും ജാ​ഗ്രത: മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് കാവലും സുരക്ഷയും

സയറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികൾ

  • കട്ടിയുള്ള ജനൽ കർട്ടൻ ഉപയോഗിക്കുക. അല്ലെങ്കിൽ കാർഡ്ബോർഡ്/പാനലുകൾ ഉപയോഗിച്ച് ജനാലകൾ മറയ്ക്കുക.
  • വീടുകൾക്ക് ഉള്ളിലും പുറത്തുമുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക.
  • ജനലുകൾക്കടുത്ത് ഫോണുകൾ അല്ലെങ്കിൽ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • ബാറ്ററി/സോളാർ ടോർച്ച്, റേഡിയോ എന്നിവ കരുതിവയ്ക്കുക
  • സുരക്ഷിതമായ അകത്താവളം അല്ലെങ്കിൽ നിലവറ കണ്ടെത്തുക
  • സയറൺ മുഴങ്ങിയാൽ റോഡിലും, പൊതു ഇടങ്ങളിലും നിൽക്കരുത്. ഇവർ സുരക്ഷിതരായി വാഹനങ്ങൾ നിർത്തി കെട്ടിടങ്ങളിലേക്ക് മാറുക.
  • അപകടം ഒഴിവാക്കുന്നതിന് ബ്ലാക്കൗട്ട് സമയത്ത് ഗ്യാസ്/ഇലക്ട്രിക് ഉപകരണങ്ങൾ ഓഫാക്കുക.
  • ഇരുട്ട് സമയത്ത് കുട്ടികളും വളർത്തു മൃഗങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക.
  • 30 സെക്കന്റ് ഉള്ള സയറൺ കേട്ടാൽ മാത്രം പുറത്ത് ഇറങ്ങുക.
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും