KSEB Job Trap : കെ.എസ്.ഇ.ബി.യിൽ ജോലി ; രജിട്രേഷൻ ഫീസായി ലക്ഷങ്ങൾ… പുതിയ തട്ടിപ്പു സംഘങ്ങൾ രം​ഗത്ത്

KSEB Warning : തട്ടിപ്പുകൾ കൂടുകയും പരാതി ഉയരുകയും ചെയ്തതോടെ കെ എസ് ഇ ബി തന്നെ മുന്നറിയിപ്പുമായി രം​ഗത്ത് വരികയായിരുന്നു.

KSEB Job Trap : കെ.എസ്.ഇ.ബി.യിൽ ജോലി ; രജിട്രേഷൻ ഫീസായി ലക്ഷങ്ങൾ... പുതിയ തട്ടിപ്പു സംഘങ്ങൾ രം​ഗത്ത്

KSEB fraud case

Updated On: 

15 Jun 2024 | 05:47 PM

തിരുവനന്തപുരം: സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് പുതിയ സംഭവമല്ല. ഇതിൽ പുതിയതാണ് കെ എസ് ഇ ബി യെ കരുവാക്കി അടുത്ത ദിവസങ്ങളിൽ നടന്നിട്ടുള്ളത്. കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്നു വാ​ഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണ് ഇപ്പോൾ രം​ഗത്തുള്ളത്.

ഇത്തരം തട്ടിപ്പു വീരന്മാർ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. രജിസ്ട്രേഷൻ ഫീസെന്ന പേരിൽ വൻ തുക ഈടാക്കുന്നതാണ് ഇവരുടെ രീതി. പണം തട്ടിയ ശേഷം പിന്നെ ഇവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭിക്കില്ല. ഇവരുടെ തട്ടിപ്പിന് നിരവധി പേർ ഇരയായിട്ടുണ്ട് എന്നാണ് വിവരം.

തട്ടിപ്പുകൾ കൂടുകയും പരാതി ഉയരുകയും ചെയ്തതോടെ കെ എസ് ഇ ബി തന്നെ മുന്നറിയിപ്പുമായി രം​ഗത്ത് വരികയായിരുന്നു. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത് എന്ന മുന്നറിയിപ്പ്. കെ എസ് ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി എസ്‍ സി വഴിയാണ് നടത്തുന്നത്.

ALSO READ – 4100 രൂപയുടെ പ്രീമിയം പാക്കേജ് എടുത്തിട്ടും വിവാഹം നടന്നില്ല; മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയാണ് തുടങ്ങിയ കാര്യങ്ങളാണ് ബോർഡ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

കുറിപ്പ്

കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവം. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി.

നിരവധി പേർ ഈ കെണിയിൽ വീണതായായി അറിയുന്നു.ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. State holding, Electricity council board തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്.

ഇവരുടെ നവമാധ്യമ പേജുകളിൽ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത്. ജാഗ്രത. കെ എസ് ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു