Kunnamkulam bus collision: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 യാത്രക്കാർക്ക് പരുക്ക്

KSRTC Buses Collide in Kunnamkulam: മഴയെത്തുടർന്ന് റോഡിലുണ്ടായ വഴുക്കലാണ് അപകടത്തിന് കാരണമായതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.

Kunnamkulam bus collision: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 യാത്രക്കാർക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

Published: 

22 Feb 2026 | 06:01 AM

തൃശൂർ: കുന്നംകുളം ജംക്‌ഷനിൽ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഇരുപതിലേറെ യാത്രക്കാർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 10.30-ഓടെയായിരുന്നു അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

 

അപകടം നടന്നത് ഇങ്ങനെ

 

കോഴിക്കോട് – ചെങ്ങന്നൂർ ( സൂപ്പർഫാസ്റ്റ് ) , കോഴിക്കോട് – തിരുവനന്തപുരം ( സ്വിഫ്റ്റ് ) റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയിരുന്ന ബസിനു പിന്നിൽ മറ്റൊരു ബസ് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് വാഹനത്തിന്റെ മുൻഭാഗം തകർന്നു. മഴയെത്തുടർന്ന് റോഡിലുണ്ടായ വഴുക്കലാണ് അപകടത്തിന് കാരണമായതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.

Also read – അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി; പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു

രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

 

അപകടം നടന്ന ഉടനെ കുന്നംകുളം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ അൽപ്പനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവല്ലയിലും ഒരു അപകടം സംഭവിച്ചിരുന്നത് വാർത്തയായിരുന്നു. ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതിൽ പെട്ടെന്ന് തുറന്ന് പ്ലസ് വൺ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റതായിരുന്നു സംഭവം.

Follow Us
Related Stories
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്