AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

K B Ganesh Kumar: ഗതാഗത മന്ത്രിയുടെ അവിഹിതം ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലേ? ഗണേശിനെതിരെ KSU

K B Ganesh Kumar Marital Affair Controversy: മന്ത്രി കെ ബി ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെന്നാണോ?ഇതിന്റെ തെളിവുകൾ ഭാര്യ സ്വന്തം മൊബൈലിൽ ശേഖരിച്ചപ്പോൾ അത് കൈക്കലാക്കാൻ മന്ത്രി ശ്രമിച്ചതും....

K B Ganesh Kumar: ഗതാഗത മന്ത്രിയുടെ അവിഹിതം ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലേ? ഗണേശിനെതിരെ KSU
Ganesh KumarImage Credit source: facebook
Ashli C
Ashli C | Published: 09 Mar 2026 | 12:59 PM

മന്ത്രി ഗണേഷ് കുമാറിന്റെ അവിഹിതബന്ധം ഭാര്യ കയ്യോടെ പിടികൂടി എന്ന ആരോപണവുമായി കെഎസ്‌യു രംഗത്ത്. എവിടെനിന്നോ കിട്ടിയ ഒരു സ്ക്രീൻഷോട്ടിന്റെ പേരിൽ ഒരു എംഎൽഎ ക്കെതിരെ വാർത്ത കൊടുത്ത മാധ്യമങ്ങളും കേസെടുത്തു പോലീസും എന്തുകൊണ്ട് ഇതൊന്നും കാണുന്നില്ല.സംസ്ഥാന മന്ത്രി കെ ബി ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെന്നാണോ?ഇതിന്റെ തെളിവുകൾ ഭാര്യ സ്വന്തം മൊബൈലിൽ ശേഖരിച്ചപ്പോൾ അത് കൈക്കലാക്കാൻ മന്ത്രി ശ്രമിച്ചതും തുടർന്നുണ്ടായ തർക്കവും അറിഞ്ഞില്ലേ എന്നും ഭാര്യയെ മന്ത്രിയുടെ നിർദ്ദേശത്തിന് അനുസരിച്ച് പേഴ്സണൽ സ്റ്റാഫ് മർദ്ദിച്ചതും നിങ്ങൾ അറിഞ്ഞില്ലെന്ന് കെഎസ്‌യു ചോദിക്കുന്നു. കെ. എസ്. യൂ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ജെ യദു കൃഷ്ണൻ ആണ് മന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റുമായി എത്തിയിരിക്കുന്നത്.

എം ജെ യദു കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിൻ്റെ പേരിൽ ഒരു എം എൽ എ ക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളും കേസ്സെടുത്ത പോലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലൊ…..

1. സംസ്ഥാന മന്ത്രി കെ ബി ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെ ?

2. ഭാര്യ ആ അവിഹിതം കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ ?

3. ഭാര്യ സ്വന്തം മൊബൈലിൽ തെളിവുകൾ ശേഖരിച്ചത് അറിഞ്ഞില്ലെ ?

4. ഭാര്യയുടെ മൊബൈൽ മന്ത്രി കൈക്കലാക്കാൻ ശ്രമിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?

5. ഭാര്യയെ മന്ത്രിയുടെ നിർദ്ദേശാനുസരണം പേഴ്സണൽ സ്റ്റാഫ് മർദ്ദിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?

4. ഭാര്യ, പോലീസിൻ്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലെ?

5. കീഴൂട്ട് വീട്ടിലെത്തിയ പോലീസിനെ മന്ത്രിഭാര്യ അവിഹിതത്തിൻ്റെ തെളിവുകൾ നൽകിയത് നിങ്ങളറിഞ്ഞില്ലെ ?

6. മന്ത്രിഭാര്യക്ക് പരിക്കേറ്റിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ ?

7. 112 ൽ നൽകിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ?

ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കൈയോടെ പൊക്കിയിട്ട്, പോലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കൈയേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലെ ? ഇതെന്ത് നീതി ?

(ഞാൻ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കിൽ മന്ത്രി എനിക്കെതിരെ കേസ്സെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല……)

അതേസമയം മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത് തന്നെ ഗണേഷിന്റെ സന്തതസഹചാരികൾ തടഞ്ഞുവച്ച് മൊബൈൽ ഫോൺ കൈക്കൽ ആക്കാൻ ശ്രമിച്ചു എന്നും ആരോപണം. കൂടാതെ സംഭവത്തെത്തിയ പോലീസ് ഇതിലൊന്നും ഇടപെടാതെ മാറി നിന്നു എന്നും ആരോപണം ഉയരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

 

Follow Us