AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kunnamkulam Custodial Torture : ഗൗരവമായ പെരുമാറ്റദൂഷ്യമെന്ന് റിപ്പോർട്ട്; കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ പോലീസുകാർക്ക് സസ്പെൻഷൻ

Youth Congress Leader Custodial Torture Kunnamkulam : തൃശൂർ റേഞ്ച് ഐജി ഹരിശങ്കർ സമർപ്പിച്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നാല് പോലീസുകാർക്ക് സസ്പെൻഷൻ നൽകിയിരിക്കുന്നത്. ഉത്തരമേഖല ഐജി രാജ്പാൽ മീണയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Kunnamkulam Custodial Torture : ഗൗരവമായ പെരുമാറ്റദൂഷ്യമെന്ന് റിപ്പോർട്ട്; കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ പോലീസുകാർക്ക് സസ്പെൻഷൻ
Youth Congress Custodial TortureImage Credit source: Screen Grab
jenish-thomas
Jenish Thomas | Published: 06 Sep 2025 21:40 PM

തൃശൂർ : കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ. കുന്നംകുളം എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഐജി ഹരിശങ്കർ സമർപ്പിച്ച് റിപ്പോർട്ടിന്മേൽ ഉത്തരമേഖല ഐജി രാജ്പാൽ മീണ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സസ്പെൻഷൻ പുറമെ സംഭവത്തിൽ പോലീസുകാർക്കെതിരെ വകുപ്പുതല പുനഃരന്വേണത്തിനും ഉത്തരവിട്ടു. കേസിലെ മറ്റൊരു പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥനും തദ്ദേശ വകുപ്പിലെ ജീവനക്കാരനുമായ സുഹൈറിനെതിരെ നടപടിയെടുത്തിട്ടില്ല. 2023 ഏപ്രിലിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി എസ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിൻ്റെ പിന്നാലെ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് നടപടികൾ വീണ്ടും സ്വീകരിച്ചത്. നേരത്തെ പ്രാഥമിക അന്വേഷണത്തിൻ്റെ പേരിൽ കുറ്റാരോപിതരായ പോലീസുകാരെ സ്ഥലമാറ്റുകയും രണ്ട് വർഷത്തെ ശമ്പള വർധന തടഞ്ഞുവെക്കുക മാത്രമാണ് ചെയ്ത നടപടി.

ALSO READ : Kannur central jail : കണ്ണൂർ ജയിലിനുള്ളിൽ കള്ളും കഞ്ചാവും സുലഭം… ബീഡി വില 1000 രൂപ

സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതോടെ പോലീസ് ഉദ്യോഗസ്ഥർ ചെയ്ത ക്രൂരകൃത്യങ്ങൾ അക്കമിട്ടുകൊണ്ടാണ് ഡിഐജി ഹരിശങ്കർ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റാരോപിതരായ പോലീസുകർ ഭാഗത്തുണ്ടായത് ഗൗരവതരമായ വീഴ്ചയും പെരുമാറ്റദൂഷ്യവുമാണെന്നാണ് ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നത്.